Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:01 AM IST Updated On
date_range 21 July 2019 5:01 AM ISTആടാംപാറയിൽ വീണ്ടും കാട്ടാനയിറങ്ങി; വിളകൾ നശിപ്പിച്ചു
text_fieldsbookmark_border
ശ്രീകണ്ഠപുരം: കർഷകരെ വീണ്ടും കണ്ണീരിലാഴ്ത്തി പയ്യാവൂർ ആടാംപാറ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. വെള്ളിയാഴ്ച പ ുലർച്ചയാണ് കാട്ടാനക്കൂട്ടം ജനവാസകേന്ദ്രത്തിെലത്തിയത്. ആടാംപാറയിലെ മച്ചിക്കാട്ട് ജോസഫിൻെറയും പുളിക്കത്തടത്തിൽ സണ്ണിയുടേയും കൃഷിയിടങ്ങളിലാണ് കാട്ടാന താണ്ഡവമാടിയത്. ഇവരുേടതടക്കം നിരവധി കർഷകരുടെ വാഴകളും റബറുകളും നശിപ്പിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ അഞ്ചാം തവണയാണ് കാട്ടാനകൾ കൃഷിയിടത്തിലെത്തുന്നത്. വിളകൾ നശിപ്പിച്ച ശേഷം വീട്ടുപരിസരത്തേക്കെത്തിയും ഭീതി സൃഷ്ടിക്കുന്നുണ്ട്. രണ്ടാഴ്ച മുമ്പ് നറുക്കുംചീത്തയിലെത്തിയ ആനക്കൂട്ടം വ്യാപക കൃഷിനാശമുണ്ടാക്കിയിരുന്നു. ശേഷം വനത്തിലേക്ക് മടങ്ങുന്നതിനിടെ ഒരാന വീട്ടുകിണറ്റിൽ വീണിരുന്നു. അന്ന് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഡി.എഫ്.ഒയെയും മറ്റും തടഞ്ഞുെവച്ചിരുന്നു. പരിഹാരമുണ്ടാക്കുമെന്ന് ഉറപ്പുനൽകിയ അധികൃതർ പിന്നീട് പ്രദേശത്തേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതിനിടെയാണ് തുടർച്ചയായി കാട്ടാനക്കൂട്ടം നാട്ടിലേക്കിറങ്ങി ഭീതിപരത്തുന്നത്. ഇത് ബാങ്കുകളിൽനിന്ന് ലക്ഷങ്ങൾ ലോണെടുത്ത് കൃഷി ചെയ്യുന്ന മലയോര കർഷകർക്ക് തിരിച്ചടിയാവുകയാണ്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം അധികൃതർ തള്ളിക്കളയുകയാണെന്നും വൈദ്യുതിവേലി പ്രഖ്യാപനത്തിലൊതുങ്ങിയെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story