Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅംഗൻവാടിയിൽ ഒരേസമയം...

അംഗൻവാടിയിൽ ഒരേസമയം രണ്ടു വർക്കർമാർക്ക് നിയമനം നൽകിയത് വിവാദത്തിൽ

text_fields
bookmark_border
ചെറുപുഴ: തിരുമേനി മുതുവം അംഗൻവാടിയിൽ ഒരേ സമയം രണ്ട് വർക്കർമാരെ നിയമിയിച്ച് സംയോജിത ശിശു വികസന വകുപ്പ് വിവാദത ്തിലകപ്പെട്ടു. നിയമനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയായി തുടരുന്ന അനിശ്ചിതത്വം പരിഹരിക്കാൻ വെള്ളിയാഴ്ചയും അധികൃതർക്കായില്ല. മുതുവം അംഗൻവാടിയിലെ വർക്കർ കൊല്ലാടയിലേക്ക് സ്ഥലംമാറിപ്പോയതോടെ ഇവിടേക്ക് പരുത്തിക്കല്ല് അംഗൻവാടി വർക്കർ ജോളി സെബാസ്റ്റ്യനും ചാത്തമംഗലം അംഗൻവാടി വർക്കർ ജാൻസിയും സ്ഥലംമാറ്റത്തിന് പെരിങ്ങോം സംയോജിത ശിശുവികസന ഓഫിസർക്ക് അപേക്ഷ നൽകിയിരുന്നു. സീനിയോറിറ്റി പ്രകാരമാണ് സ്ഥലംമാറ്റം ലഭിക്കേണ്ടിയിരുന്നത്. ജോളി സെബാസ്റ്റ്യൻെറ സീനിയോറിറ്റി മറികടന്ന് ജാൻസിക്ക് നിയമനം നൽകിയതാണ് വിവാദമായത്. ജോളിയുടെ അപേക്ഷ കണ്ടിട്ടില്ല എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ജാൻസി മുതുവത്ത് വർക്കറായി ജോലിക്ക് കയറിയതോടെ ജില്ല പ്രോഗ്രാം ഓഫിസർക്ക് പരാതിയെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോളിയുടെ അപേക്ഷ കണ്ടെത്തുകയും ഇത് പ്രകാരം 12-7-19ന് ജോളിക്ക് മുതുവം അംഗൻവാടിയിലേയ്ക്ക് നിയമന ഉത്തരവ് നൽകുകയും ചെയ്തു. നിയമന ഉത്തരവുമായി 15ാം തീയതി അംഗൻവാടിയിൽ എത്തിയ ജോളി അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. എന്നാൽ, തൊട്ടടുത്ത ദിവസങ്ങളിൽ ജോലിക്കെത്തിയപ്പോൾ ഇവരെ ഒപ്പിടാൻ ജാൻസി അനുവദിച്ചില്ല. അധികൃതരുടെ നിർദേശപ്രകാരം ഭിത്തിയിൽ പതിച്ച വെള്ളക്കടലാസിൽ ഒപ്പിടുകയാണ് ജോളി ചെയ്യുന്നത്. ജാൻസിയെ തിരികെ ചാത്തമംഗലത്തേക്ക് മാറ്റി നിയമിച്ചെങ്കിലും ഉത്തരവ് കൈപ്പറ്റാനും ഇവർ തയാറായില്ല. ആഴ്‌ച ഒന്നായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയാതെ അധികൃതർ കുഴങ്ങുകയാണ്. ഇതിനിടെ ചുമതലയുള്ള ശിശുവികസന ഓഫിസർ സ്ഥലംമാറ്റം വാങ്ങി പോവുകയും ചെയ്‌തു.
Show Full Article
TAGS:LOCAL NEWS 
Next Story