Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2019 11:32 PM GMT Updated On
date_range 19 July 2019 11:32 PM GMTചുമട്ടുതൊഴിലാളികൾ സമരത്തിലേക്ക്
text_fieldsചെറുപുഴ: കൂലിവർധന ആവശ്യപ്പെട്ട് ചെറുപുഴ, പെരിങ്ങോം-വയക്കര പഞ്ചായത്തിലെ ചുമട്ടുതൊഴിലാളികൾ ശനിയാഴ്ച മുതൽ അനിശ ്ചിതകാല സമരം പ്രഖ്യാപിച്ചു. തൊഴിലാളികൾക്ക് കൂലി വർധന നടപ്പിലാക്കിയിട്ട് രണ്ടു വർഷത്തിലധികമായി. എഗ്രിമൻെറ് പ്രകാരം 2019 മാർച്ച് 31നുള്ളിൽ കൂലി പുതുക്കേണ്ടതാണ്. സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും അടക്കമുള്ള തൊഴിലാളി സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും കൂലിവർധന നടപ്പിലാക്കാൻ തയാറായില്ല. വെള്ളിയാഴ്ച ലേബർ ഓഫിസർ വിളിച്ചുചേർത്ത ചർച്ചയും പരാജയപ്പെട്ടതിനെ തുടർന്നാണ് ശനിയാഴ്ച മുതൽ സമരത്തിലേക്ക് കടക്കുന്നത്. സമരപ്രഖ്യാപനം നടത്തിയ തൊഴിലാളികൾ വെള്ളിയാഴ്ച വൈകീട്ട് ചെറുപുഴ ടൗണിൽ പ്രകടനം നടത്തി.
Next Story