Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2019 11:32 PM GMT Updated On
date_range 18 July 2019 11:32 PM GMTആന്തൂർ കൺവെൻഷൻ സെൻറർ: സർക്കാർ സത്യവാങ്മൂലം കാപട്യം നിറഞ്ഞത് -സതീശൻ പാച്ചേനി
text_fieldsആന്തൂർ കൺവെൻഷൻ സൻെറർ: സർക്കാർ സത്യവാങ്മൂലം കാപട്യം നിറഞ്ഞത് -സതീശൻ പാച്ചേനി കണ്ണൂർ: പ്രവാസി വ്യവസായി സാജൻെറ കൺവെൻഷൻ സൻെററിന് പ്രവർത്തനാനുമതി നൽകാത്ത വിഷയത്തിൽ ആന്തൂർ നഗരസഭക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ ഇരുട്ടുകൊണ്ട് ഓട്ട അടക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു. ഇതേ സർക്കാർ തന്നെയല്ലേ നഗരസഭ സെക്രട്ടറി ഉൾപ്പെടെയുള്ള നാല് ഉദ്യോഗസ്ഥരെ വീഴ്ചയുടെ പേരിൽ സസ്പെൻഡ്ചെയ്തത്. കാപട്യം മുഖമുദ്രയാക്കി തെറ്റിൽനിന്ന് തെറ്റിലേക്ക് മുന്നോട്ടുനീങ്ങുകയാണ് കേരളസർക്കാർ. വീണിടത്ത് കിടന്ന് ഉരുളുന്ന സമീപനമാണ് സർക്കാർ ഹൈകോടതിയിൽ സ്വീകരിച്ചിട്ടുള്ളത്. യുക്തിസഹമല്ലാത്ത ബാലിശമായ കാര്യങ്ങൾ പറഞ്ഞ് പിടിച്ചുനിൽക്കാൻ കഴിയുമോ എന്ന സമീപനം ജനാധിപത്യ സർക്കാറിന് ചേർന്നതല്ലെന്നും ആന്തൂർ നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെയുള്ള നഗരസഭ അധികൃതരെ രക്ഷപ്പെടുത്താനും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള സർക്കാർ നീക്കം ആരെ തൃപ്തിപ്പെടുത്താനാണെന്ന് ജനങ്ങൾക്കറിയാമെന്നും സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.
Next Story