Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2019 11:32 PM GMT Updated On
date_range 18 July 2019 11:32 PM GMTപ്രതിഷേധ കൂട്ടായ്മ
text_fieldsIRITTYPANCHAYATH OPPAM ഇരിട്ടി: പാർലമൻെറിൽ എൻ.ഐ.എ ഭേദഗതി ബില്ലിനെതിരെ എതിർത്ത് വോട്ടുചെയ്യാത്ത കോൺഗ്രസ് മുസ്ലിംലീഗ് അംഗങ് ങളുടെ നിലപാടിനെതിരെ എസ്.ഡി.പി.ഐ ഇരിട്ടിയിൽ പ്രകടനവും യും സംഘടിപ്പിച്ചു. പി.പി. അബ്്ദുല്ല, ഷെമീർ മുരിങ്ങോടി, റാഷിദ് ആറളം എന്നിവർ നേതൃത്വം നൽകി. ഒപ്പം പദ്ധതി ഉദ്ഘാടനം ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിൻെറയും കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ പ്രഖ്യാപനവും സ്കൈബ് മൈേക്രാ സംരംഭ ഉദ്ഘാടനവും എടത്തൊട്ടി റോബിൻസ് ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ബാബുജോസഫ് അധ്യക്ഷതവഹിച്ചു. പ്രോജക്റ്റ് കൈമാറൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ് ബാബുവും പദ്ധതിവിശദീകരണം സി.ഡി.എസ് മെംബർ സെക്രട്ടറി റെജി പി. മാത്യുവും ലോഗോ പ്രകാശനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്നയും പ്രത്യാശ ഫണ്ടിലേക്കുള്ള പ്രപ്പോസൽ ഏറ്റുവാങ്ങൽ കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ഡോ. എം. സുർജിതും നിർവഹിച്ചു. സജിത അനൂപ്, പ്രീത, സിനോജ് മാക്സ്, കെ.വി. റഷീദ്, എ. വനജ, സുരേന്ദ്രൻ തച്ചോളി, കെ.കെ. സജീവൻ, കെ.എൻ. നൈൽ, എം. ബിജു, വി. രാജു, എൻ.വി. ഗിരീഷ്, സി.കെ. ചന്ദ്രൻ, കെ.കെ. ആതിര, പി. രജില തുടങ്ങിയവർ സംസാരിച്ചു.
Next Story