Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2019 11:32 PM GMT Updated On
date_range 18 July 2019 11:32 PM GMTഎസ്.എഫ്.ഐ പ്രവർത്തകന് മർദനമേറ്റു
text_fieldsപഴയങ്ങാടി: മാടായി കോളജ് വിദ്യാർഥിയും എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റി ജോ. െസക്രട്ടറിയുമായ റമീസിന് (20) മാടായിപ്പാറയിൽ മർദനമേറ്റു. വ്യാഴാഴ്ച ഉച്ചക്കാണ് രണ്ടാം വർഷ ബി.എ ഹിസ്റ്ററി വിദ്യാർഥിയായ റമീസിനെ ബൈക്കിലെത്തിയ സംഘം അടിച്ചു പരിക്കേൽപിച്ചത്. റമീസിനെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികളോട് അപമര്യാദയായി പെരുമാറുകയും വിദ്യാർഥികളെ ഇരുന്ന് യാത്രചെയ്യാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്വകാര്യബസ് ജീവനക്കാർക്കെതിരെ ദിവസങ്ങളായി പരാതിയുയരുന്ന സാഹചര്യത്തിൽ എസ്.എഫ്.ഐ വ്യാഴാഴ്ച രാവിലെ പഴയങ്ങാടി ബസ്സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. പ്രതിഷേധത്തിന് നേതൃനിരയിലുണ്ടായതിനാലാണ് റമീസിനു നേരെയുണ്ടായ ആക്രമണമെന്ന് എസ്.എഫ്.ഐ ആരോപിച്ചു. വിദ്യാർഥികളുടെ യാത്രാവകാശം സംരക്ഷിക്കാൻ സമരരംഗത്തിറങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ ബസ് ജീവനക്കാർ അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.എഫ്.ഐ മാടായി ഏരിയ സെക്രേട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
Next Story