Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 July 2019 11:33 PM GMT Updated On
date_range 17 July 2019 11:33 PM GMTകോഴിമാലിന്യ സംസ്കരണം: േനട്ടവുമായി അഴിയൂർ
text_fieldsമാഹി: മാലിന്യ-ശുചിത്വമേഖലയിൽ മികവാർന്ന പ്രവർത്തനം നടത്തുന്ന അഴിയൂർ ഗ്രാമപഞ്ചായത്തിന് കോഴിമാലിന്യ സംസ്കരണപദ ്ധതിയിലും തിളക്കമാർന്ന നേട്ടം. ഇതിൻെറ ഭാഗമായി പദ്ധതിയുടെ രണ്ടാം ഗഡു തുകയും ലഭിച്ചു. എട്ടു മാസങ്ങൾക്കുള്ളിൽ 11 കോഴിക്കടകളിൽനിന്നായി 62,562 കിലോ മാലിന്യം സംസ്കരിച്ചതുവഴി 6248 രൂപ പഞ്ചായത്തിന് വരുമാനം ലഭിച്ചു. പ്ലാസ്റ്റിക് മാലിന്യം പൊടിച്ച് 40,000 കിലോ നൽകിയതിന് വരുമാനം നേടിയതിന് പുറമെയാണ് പഞ്ചായത്ത് ചരിത്രനേട്ടം കൈവരിച്ചത്. കോഴിക്കോട് ജില്ല ഭരണകൂടത്തിൻെറ കീഴിൽ പ്രവർത്തിക്കുന്ന താമരശ്ശേരിയിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് കോഴിമാലിന്യ സംസ്കരണപദ്ധതി നടപ്പാക്കുന്നത്. കോഴിക്കടകളിൽ ------------ബാങ്കുമായി ചേർന്ന്---------- ഫ്രീസർ സ്ഥാപിക്കുകയും അതിനകത്ത് സൂക്ഷിക്കുന്ന കോഴിമാലിന്യം ദിനേന താമരശ്ശേരിയിൽ കൊണ്ടുപോയി സംസ്കരിക്കുകയുമാണ് ചെയ്യുന്നത്. ഒരു കിലോക്ക് ഏഴു രൂപ ഈടാക്കിയാണ് മാലിന്യം കൊണ്ടുപോകുന്നത്. പട്ടികൾക്ക് കൊടുക്കുന്ന ബിസ്കറ്റ് ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഉൽപന്നമാണ് കമ്പനി ഉണ്ടാക്കുന്നത്. പഞ്ചായത്തിൽ നടന്ന കോഴിക്കച്ചവടക്കാരുടെ അവലോകനയോഗത്തിൽ രണ്ടാം ഗഡു തുക 4898 രൂപയുടെ ചെക്ക് കമ്പനി മാനേജർ ------ഇ. യൂജിൻ ജോൺസൺ------------ പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബിന് കൈമാറി. വൈസ് പ്രസിഡൻറ് റീന രയരോത്ത്, പഞ്ചായത്ത് മെംബർമാരായ പി.പി. ശ്രീധരൻ, മഹിജ തോട്ടത്തിൽ, സുകുമാരൻ കല്ലറോത്ത്, അലി മനോളി, ശ്രീജേഷ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ചിക്കൻ വ്യാപാരി പ്രതിനിധി അഷറഫ് എന്നിവർ സംസാരിച്ചു.
Next Story