Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 11:32 PM GMT Updated On
date_range 16 July 2019 11:32 PM GMTബസ് ഫ്ലാഗ് ഓഫ് ചെയ്തു
text_fieldsbookmark_border
പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് പ്രതീക്ഷ ബഡ്സ് സ്കൂളിന് സി. കൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച മിനി ബസിൻെറ ഫ്ലാഗ് ഓഫ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഈശ്വരി ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. വത്സല, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എൻ.പി. ഹസീന, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. ജനാർദനൻ, ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു നീലകണ്ഠൻ, വാർഡ് മെംബർ എ.വി. സുനിത, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.പി.വി. രാഘവൻ (സി.പി.എം), ഉണ്ണികൃഷ്ണൻ (ഇന്ത്യൻ നാഷനൽ കോൺഗ്രസ്), പി.എം. അബ്ദുല്ലത്തീഫ് (ഐ.യു.എം.എൽ), എം. ചന്ദ്രൻ (സി.പി.ഐ), പരത്തി ഗോവിന്ദൻ (ബി.ജെ.പി), സ്കൂൾ പി.ടി.എ പ്രസിഡൻറ് ഇ.സി. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കെ. ശ്രീഗേഷ് സ്വാഗതവും പ്രിൻസിപ്പൽ പി.വി. സിമി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story