Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 11:32 PM GMT Updated On
date_range 16 July 2019 11:32 PM GMTരക്തം പുരണ്ട കാർ വൃത്തിയാക്കിയില്ല; സർവിസ് സ്റ്റേഷനെതിരെ പരാതി
text_fieldsതലശ്ശേരി: അപകടത്തിൽപെട്ട്് രക്തം വാർന്ന് റോഡിൽ കിടന്ന ആെള ആശുപത്രിയിെലത്തിച്ച കാർ വൃത്തിയാക്കാൻ വിസമ്മതിച്ച തലശ്ശേരി ജൂബിലി റോഡിലെ വാഷ് മി കാർ വാഷ് സർവിസ് സ്റ്റേഷനെതിെര പൊലീസ് അന്വേഷണം തുടങ്ങി. കതിരൂർ ആറാംമൈൽ ചെറിയാണ്ടി ഹൗസിൽ സി. റുസ്ഫിദിൻെറ പരാതിയിൽ തലശ്ശേരി എസ്.െഎ ബിനു മോഹനാണ് അേന്വഷണമാരംഭിച്ചത്. ഞായറാഴ്ച അപകടത്തിൽ മരിച്ച പണ്ഡിതനും പ്രഭാഷകനുമായ സക്കരിയ സ്വലാഹിയെ റുസ്ഫിദായിരുന്നു കാറിൽ കയറ്റി തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചത്. പാനൂരിലേക്കുള്ള യാത്രക്കിടെയാണ് ചമ്പാടുവെച്ച് റുസ്ഫിദ് അപകടം കാണാനിടയായത്. തലക്ക് ഗുരുതര പരിക്കേറ്റ സ്വലാഹിയെ ഉടനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാറിൽ പരന്ന രക്തം കട്ടപിടിക്കുന്നതിനു മുേമ്പ ക്ലീൻ ചെയ്യാൻ വേണ്ടിയാണ് സർവിസ് സ്റ്റേഷനിലെത്തിയത്. വാഹനാപകടത്തിൽപെട്ട ഒരാളെ ആശുപത്രിയിലെത്തിച്ചതാണെന്ന് പറഞ്ഞെങ്കിലും കാർ ക്ലീനാക്കാൻ പറ്റില്ലെന്നായിരുന്നു സർവിസ് സ്റ്റേഷനിലുള്ളവരുടെ നിലപാട്. വേറെ മാർഗമില്ലാത്തതിനാൽ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ വിളിച്ചു കാര്യം പറഞ്ഞു. ഫോണിലൂടെ എസ്.െഎ ബിനുമോഹൻ സർവിസ് സ്േറ്റഷനിലുള്ള ആളോട് കാർ വൃത്തിയാക്കി നൽകാൻ നിർദേശിച്ചെങ്കിലും കൂട്ടാക്കിയില്ല. ഫോൺ കട്ടാക്കി വലിച്ചെറിഞ്ഞു. എസ്.െഎ സ്ഥലത്തെത്തി നേരിട്ട് പറഞ്ഞപ്പോഴും ധിക്കാരേത്താടെയായിരുന്നു പെരുമാറിയതെന്ന് റുസ്ഫിദ് പറഞ്ഞു.
Next Story