Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പ്രതിഷേധസംഗമം

text_fields
bookmark_border
കണ്ണൂർ: ജനദ്രോഹ കേന്ദ്രബജറ്റിനും കേരളസർക്കാറിൻെറ വൈദ്യുതി ചാർജ് വർധനക്കുമെതിരെ വെൽഫെയർ പാർട്ടി കണ്ണൂർ മണ്ഡ ലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽടെക്സ് ജങ്ഷനിൽ പ്രതിഷേധസംഗമം നടത്തി. ജില്ല സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി സാജിദ സജീർ, യു.വി. സുബൈദ, അബ്ദുൽ കല്ലാഖ് എന്നിവർ സംസാരിച്ചു. മണ്ഡലം നേതാക്കളായ ശോഭിത, വി.കെ. അബ്ദുറസാഖ്, ബി. ഖാലിദ്, ഉമ്മർകുട്ടി ചൊവ്വ, അബ്ദുൽ അസീസ് എളയാവൂർ എന്നിവർ നേതൃത്വം നൽകി. പുതിയതെരു: അഴീക്കോട് മണ്ഡലം വെൽഫെയർ പാർട്ടി പ്രവർത്തകർ പുതിയതെരു ടൗണിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. സമാപനസംഗമത്തിൽ മണ്ഡലം പ്രസിഡൻറ് എൻ.എം. കോയ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.എം. ശറോസ്, സി.പി. മുസ്തഫ, കെ.പി. മഅറൂഫ്, പി. മുത്തലിബ്, പി.എം. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. ബഷീർ, അബ്ദുല്ല മാസ്റ്റർ, എൻ.കെ. മഹമൂദ്, എം.സി. അശ്രഫ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story