Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightയൂനി​വേഴ്​സിറ്റി...

യൂനി​വേഴ്​സിറ്റി കോളജ്​ സംഭവം: വെളിവാകുന്നത്​ എസ്​.എഫ്​.ഐ അക്രമരാഷ്​ട്രീയത്തി​െൻറ വികൃതമുഖം -ഉമ്മൻ ചാണ്ടി

text_fields
bookmark_border
യൂനിവേഴ്സിറ്റി കോളജ് സംഭവം: വെളിവാകുന്നത് എസ്.എഫ്.ഐ അക്രമരാഷ്ട്രീയത്തിൻെറ വികൃതമുഖം -ഉമ്മൻ ചാണ്ടി തളിപ്പറമ്പ ്: തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ കണ്ടത് എസ്.എഫ്.ഐ അക്രമരാഷ്ട്രീയത്തിൻെറ ഏറ്റവും വികൃതമായ മുഖമാണെന്ന് മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ആരോപിച്ചു. കാമ്പസിൽ ഓഫിസ് പ്രവർത്തിപ്പിച്ച് ആയുധങ്ങൾ ശേഖരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തളിപ്പറമ്പ് ബക്കളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥി രാഷ്ട്രീയമെന്നാൽ കലാപ രാഷ്ട്രീയമല്ല. കോളജിൽ മറ്റു വിദ്യാർഥിസംഘടനകൾക്ക് പ്രവർത്തനസ്വാതന്ത്ര്യമില്ല. സ്വന്തം ഘടകകക്ഷിയായ എ.ഐ.എസ്.എഫിനുപോലും എസ്.എഫ്.ഐ പ്രവർത്തനസ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കലാലയത്തിലെ അക്രമ രാഷ്ട്രീയത്തെയാണ് രക്ഷിതാക്കളും പൊതുസമൂഹവും എതിർക്കുന്നത്. വിദ്യാർഥി രാഷ്ട്രീയത്തെയല്ല. ഇപ്പോഴുണ്ടായ തെറ്റ് സി.പി.എം ഇടപെട്ട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story