Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 July 2019 11:32 PM GMT Updated On
date_range 12 July 2019 11:32 PM GMTക്യു.എൽ.എസ് പരീക്ഷ: കണ്ണൂരിന് ഒമ്പത് റാങ്ക്
text_fieldsbookmark_border
കണ്ണൂർ: കെ.എൻ.എം -മർകസുദ്ദഅ്വ ഖുർആൻ ലേണിങ് സ്കൂൾ (ക്യു.എൽ.എസ്) നടത്തിയ വാർഷിക പരീക്ഷയിൽ 32 റാങ്കുകളിൽ കണ്ണൂർ ജില്ല ക്ക് ഒമ്പത് റാങ്ക്. ഒന്നാംവർഷം മുതൽ 10ാം വർഷംവരെയുള്ള പഠിതാക്കളുടെ വാർഷിക പരീക്ഷയിൽ നാല് ഒന്നാംറാങ്കും നാല് രണ്ടാം റാങ്കും ഒരു മൂന്നാംറാങ്കും ജില്ല കരസ്ഥമാക്കി. ഒ. ആരിഫ മടക്കര (ഒന്നാം വർഷം), ഷാലിമ മുജീബ് ഇരിക്കൂർ (രണ്ടാം വർഷം), എ.പി.എം. മഫീദ വളപട്ടണം (എട്ടാം വർഷം), സകിയ ഖാത്തൂൻ വളപട്ടണം (ഒമ്പതാം വർഷം) ഒന്നാം റാങ്കും മാജിദ മഹമൂദ് മാട്ടൂൽ (ഒന്നാം വർഷം), വി.പി. സജ്ന കണ്ണൂർ (നാലാം വർഷം), മീനാസ് നബീൽ കണ്ണൂർ (അഞ്ചാം വർഷം), കെ.പി. റഷീദ വളപട്ടണം (എട്ടാം വർഷം) രണ്ടാം റാങ്കും സി.സി. മുഹ്സിന ഇരിക്കൂർ (രണ്ടാം വർഷം) മൂന്നാം റാങ്കും നേടി. ആഗസ്റ്റ് നാലിന് വളപട്ടണം റഹ്മ സൻെററിൽ നടക്കുന്ന വെളിച്ചം ജില്ല സംഗമത്തിൽ ജേതാക്കൾക്ക് അവാർഡ് നൽകുമെന്ന് വെളിച്ചം ജില്ല കൺവീനർ ജൗഹർ ചാലക്കര അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story