Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൂത്തുപറമ്പിൽ...

കൂത്തുപറമ്പിൽ മയക്കുമരുന്ന്​ പിടികൂടി

text_fields
bookmark_border
കൂത്തുപറമ്പ്: എക്സൈസ് വാഹനപരിശോധനയിൽ 15 ഗ്രാം ലഹരിമരുന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ശിവപുരത്തിനടുത്ത പാങ്കളം സ്വദേശി നുള്ളിക്കോടൻ ഹൗസിൽ എൻ. ജംഷീറിനെ (25) അറസ്റ്റ്ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ തുടർന്ന് ശിവപുരം ഭാഗത്ത് നടത്തിയ വാഹനപരിശോധനയിലാണ് മാരകശേഷിയുള്ള മെത്തലിൻ ഡൈയോക്സി മെത്ത് ആംഫിറ്റാമിൻ പിടികൂടിയത്. മട്ടന്നൂർ, ശിവപുരം, കൂത്തുപറമ്പ് ഭാഗങ്ങളിൽ വ്യാപകമായി ലഹരിവസ്തുക്കൾ എത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു എക്സൈസ് പരിശോധന. ജില്ലയിലേക്ക് ലഹരിമരുന്ന് കടത്തുന്ന പ്രധാനിയാണ് വലയിലായതെന്ന് കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ് പറഞ്ഞു. എക്സൈസ് കമീഷണർ സ്ക്വാഡിൻെറ രഹസ്വാന്വേഷണവിഭാഗം ലഹരിക്കടത്ത് സംഘങ്ങളെ നിരീക്ഷിച്ചുവരവെയാണ് ജംഷീറിനെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൻെറ അടിസ്ഥാനത്തിൽ ഇയാൾ ബംഗളൂരുവിൽനിന്ന് ലഹരിമരുന്ന് കടത്തിക്കൊണ്ടുവരുന്നുണ്ടെന്ന് മനസ്സിലാക്കിയ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ ചേർന്ന് പിടികൂടുകയായിരുന്നു. മുമ്പും കണ്ണൂർ ജില്ലയിലെ വിവിധ എക്സൈസ് ഓഫിസുകളിൽ ജംഷീറിനെതിരെ ലഹരിമരുന്നു കേസുകൾ രജിസ്റ്റർചെയ്തിട്ടുണ്ട്. വൻകിട നഗരങ്ങളിൽ നിശാപാർട്ടികളിൽ ഉപയോഗിക്കുന്ന പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന ലഹരിമരുന്ന് വളരെ ചെറിയതോതിൽ ഉപയോഗിച്ചാൽപോലും 12 മണിക്കൂർവരെ ലഹരി നിലനിൽക്കും. ഇതാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കാൻ പ്രധാനകാരണം. രണ്ട് ഗ്രാം കൈവശംെവച്ചാൽതന്നെ പത്തുവർഷംവരെ തടവ് ലഭിക്കാവുന്ന ലഹരിമരുന്നാണ് പിടികൂടിയതത്രെ. എക്സൈസ് കമീഷണർ സ്പെഷൽ സ്ക്വാഡ് അംഗം പി. ജലീഷ്, ഉത്തരമേഖല ജോ. എക്സൈസ് കമീഷണർ സ്പെഷൽ സ്ക്വാഡ് അംഗം കെ. ബിനീഷ്, പ്രിവൻറിവ് ഓഫിസർ വി. സുധീർ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, പ്രനിൽ കുമാർ, സി.വി. റിജുൻ, അൻവർ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story