Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2019 11:31 PM GMT Updated On
date_range 11 July 2019 11:31 PM GMTവൈ.എം.സി.എ പ്ലാറ്റിനം ജൂബിലി
text_fieldsbookmark_border
തലശ്ശേരി: വൈ.എം.സി.എ ശതോത്തര പ്ലാറ്റിനം ജൂബിലി കണ്ണൂര്‍ സബ് റീജ്യന്തല ഉദ്ഘാടനവും തലശ്ശേരി യൂനിറ്റ് ഭാരവാഹികളുടെ സ്ഥാനാരോഹണവും ശനിയാഴ്ച തലശ്ശേരി സമരിറ്റന്‍ ഹോമില്‍ നടക്കുെമന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. വൈ.എം.സി.എ കണ്ണൂര്‍ സബ് റീജ്യൻ ചെയർമാൻ ജോഷി മാത്യു വട്ടക്കുേന്നൽ അധ്യക്ഷതവഹിക്കും. തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാർ ജോസഫ് പാംപ്ലാനി അനുഗ്രഹപ്രഭാഷണവും വൈ.എം.സി.എ കേരള റീജ്യൻ കോർ കമ്മിറ്റി അംഗം ഡോ. കെ.എം. തോമസ് മുഖ്യപ്രഭാഷണവും നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഡോ. കെ.എം. തോമസ്, പി.പി. ചിന്നൻ, വര്‍ക്കി വട്ടപ്പാറ, വിക്ടർ ഇടപ്പള്ളി, ഇ.വി. രാജൻ, സി.യു. തങ്കച്ചന് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story