Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2019 11:32 PM GMT Updated On
date_range 10 July 2019 11:32 PM GMTപട്ടികജാതി വികസന സർവിസ് സഹകരണ സംഘത്തിന് അംഗീകാരം
text_fieldsശ്രീകണ്ഠപുരം: സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ സഹകരണ സംഘങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചതിന് ശ്രീകണ്ഠപു രം . സംസ്ഥാനതലത്തിലുള്ള പുരസ്കാരം എറണാകുളത്ത് നടന്ന ചടങ്ങിൽ സംസ്ഥാന സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനിൽനിന്ന് സംഘം പ്രസിഡൻറ് കെ. ജനാർദനനും സെക്രട്ടറി പി. പ്രീതയും ചേർന്ന് ഏറ്റുവാങ്ങി. 1989ൽ 250 മെംബർമാരും 2500 രൂപ പ്രവർത്തന മൂലധനവുമായി ആരംഭിച്ച സംഘത്തിന് നിലവിൽ 4600 മെംബർമാരും 5.5 കോടിയിലധികം രൂപ പ്രവർത്തന മൂലധനവുമുണ്ട്. എല്ലാ ബാങ്കിങ് ഇടപാടുകളും നടത്തിവരുന്ന സംഘം കഴിഞ്ഞ 10 വർഷത്തോളമായി ലാഭത്തിലാണ് പ്രവർത്തിക്കുന്നത്. ശ്രീകണ്ഠപുരം നഗരസഭയിലെയും സമീപസ്ഥങ്ങളായ എട്ടു ഗ്രാമപഞ്ചായത്തുകളിലെയും പട്ടികജാതി ജനവിഭാഗത്തിൻെറ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സംഘം ഇരിക്കൂർ കേന്ദ്രമാക്കി ഒരു ബ്രാഞ്ച് ആരംഭിക്കുന്നതിൻെറയും സംഘം പ്രവർത്തനങ്ങൾ വൈവിധ്യവത്കരിക്കുന്നതിൻെറയും പ്രാരംഭ ഒരുക്കങ്ങളിലാണ്. 11 അംഗ ഭരണസമിതിയാണ് നിലവിലുള്ളത് നാലു സ്ഥിരം ജീവനക്കാരും ആറു മറ്റു ജീവനക്കാരുമാണ് സംഘത്തിൽ നിലവിലുള്ളത്.
Next Story