Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ഷേമപെൻഷൻ തട്ടിപ്പ്:...

ക്ഷേമപെൻഷൻ തട്ടിപ്പ്: കെ.കെ. ബിജുവിെൻറ ജാമ്യഹരജി തള്ളി

text_fields
bookmark_border
ക്ഷേമപെൻഷൻ തട്ടിപ്പ്: കെ.കെ. ബിജുവിൻെറ ജാമ്യഹരജി തള്ളി തലശ്ശേരി: ബാങ്കിൽനിന്ന് നൽകിയ വാർധക്യ പെൻഷൻ ഗുണഭോക്താക ്കൾക്ക് നൽകാതെ തട്ടിയെടുത്ത സംഭവത്തിൽ സി.പി.എം മുൻ തലശ്ശേരി ലോക്കൽ കമ്മിറ്റി അംഗം ചിറക്കര െറയിൽവേ സ്റ്റേഷൻ റോഡിലെ ആലക്കാടൻ വീട്ടിൽ കെ.കെ. ബിജു (44) ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യഹരജി തള്ളി. തലശ്ശേരി കോഒാപറേറ്റിവ് റൂറൽ ബാങ്ക് ജനറൽ മാനേജർ നൽകിയ പരാതിയിൽ ജൂൺ 30നാണ് ബിജുവിനെ പൊലീസ് അറസ്റ്റ്ചെയ്തത്. റിമാൻഡിൽ കഴിയുന്ന ഇയാൾ ശനിയാഴ്ചയാണ് ഹരജി നൽകിയത്. ചിറക്കര പോസ്റ്റ് ഒാഫിസ് പരിധിയിലെ പള്ളിത്താഴ, കുഴിപ്പങ്ങാട് പ്രദേശങ്ങളിലെ 119 ഗുണഭോക്താക്കൾക്ക് വിതരണംചെയ്യാൻ തലശ്ശേരി കോഒാപറേറ്റിവ് റൂറൽ ബാങ്ക് ഏൽപിച്ച 5,69,100 രൂപ തിരിമറി നടത്തിയതായാണ് ബിജുവിെനതിരെയുള്ള പരാതി. ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് പാർട്ടി നടത്തിയ അന്വേഷണത്തിൽ ബിജു പണം തട്ടിയെടുത്തതായി തെളിഞ്ഞിരുന്നു. ഇതേതുടർന്ന് സി.പി.എം ജില്ല കമ്മിറ്റി നിർദേശപ്രകാരം പാർട്ടിയുെട പ്രാഥമികാംഗത്വത്തിൽനിന്ന് ബിജുവിനെ പുറത്താക്കിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story