Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2019 11:32 PM GMT Updated On
date_range 10 July 2019 11:32 PM GMTഎന്‍.സി.വി.ടി കൗണ്‍സലിങ് പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsകണ്ണൂര്‍: ഗവ. ഐ.ടി.ഐയില്‍ 2019ലെ പ്രവേശനത്തിൻെറ എന്‍.സി.വി.ടി കൗണ്‍സലിങ്ങിനായുള്ള പട്ടിക പ്രസിദ്ധീകരിച്ചു. ജനറല്‍/ഈഴവ/ഒ.ബി.എച്ച് -260, മുസ്ലിം - 255, എസ്.സി/എസ്.ടി - 230, എല്‍.സി - 230, ഒ.ബി.എക്‌സ് - 235, വിമുക്തഭടൻെറ ആശ്രിതര്‍, അംഗപരിമിതര്‍ - അപേക്ഷിച്ച എല്ലാവരും, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ - 220 എന്നിങ്ങനെ ഇന്‍ഡക്‌സ് മാര്‍ക്കുള്ള അപേക്ഷകര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ടി.സിയും സഹിതം ജൂലൈ 12ന് രാവിലെ എട്ടുമണിക്ക് രക്ഷിതാവിനോടൊപ്പം ഐ.ടി.ഐയില്‍ ഹാജരാകണം. പട്ടിക www.itikannur.kerala.gov.in ലും നോട്ടിസ് ബോര്‍ഡിലും ലഭിക്കും. പ്രവേശന ഫീസ് 2520 രൂപ. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ ടി.സി ഹാജരാക്കേണ്ടതില്ല. ഫോണ്‍: 0497 2835183. കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐ 2019-20 വര്‍ഷത്തേക്ക് പ്രവേശനത്തിനായുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സലിങ്ങും പ്രവേശനവും ജൂലൈ 15ന് രാവിലെ എട്ടുമണിക്ക് നടക്കും. ഇന്‍ഡക്‌സ് മാര്‍ക്ക് -ജനറല്‍, തീയ, മറ്റു പിന്നാക്ക ഹിന്ദുക്കള്‍, മുസ്ലിം - 240 മാര്‍ക്ക് വരെ, പട്ടികജാതി 200 മാര്‍ക്ക് വരെ, പട്ടികവര്‍ഗം -185 മാര്‍ക്ക് വരെ, മറ്റു പിന്നാക്ക ക്രിസ്ത്യന്‍ -200 മാര്‍ക്ക് വരെ, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍, ഭിന്നശേഷിയുള്ളവര്‍, പ്രസിഡൻറ് ഗൈഡ്, ജവാന്‍ കാറ്റഗറി, ലാറ്റിന്‍ കത്തോലിക്കര്‍ മുഴുവന്‍ അപേക്ഷകരും. മേല്‍പറഞ്ഞ മാര്‍ക്കിന് മുകളിലുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കണ്ണൂര്‍ വനിത ഐ.ടി.ഐ ഓഫിസില്‍ ഹാജരാകണം. കൗണ്‍സലിങ്ങിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക ഐ.ടി.ഐ നോട്ടിസ് ബോര്‍ഡിലും http://womenitikannur.kerala.gov.in/ ലും ലഭിക്കും. ഫോണ്‍: 0497 2835987.
Next Story