Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 11:31 PM GMT Updated On
date_range 9 July 2019 11:31 PM GMTബാലസാഹിത്യ ശിൽപശാലയും പുസ്തക പ്രകാശനവും
text_fieldsപയ്യന്നൂർ: ജില്ല കവിമണ്ഡലത്തിൻെറ 14ാം സ്ഥാപക ദിനത്തിൽ വിദ്യാർഥികൾക്ക് സാഹിത്യ ശിൽപശാല നടത്തി. ജന. കൺവീനർ രാമകൃ ഷ്ണൻ കണ്ണോമിൻെറ അധ്യക്ഷതയിൽ നോവലിസ്റ്റ് വിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രശാന്ത് കണ്ണോമിൻെറ കവിതാ സമാഹാരം 'മുല്ലമൊട്ടുകൾ' വിനോയ് തോമസ്, സിനിമാതാരം ഒ.കെ. പരമേശ്വരന് നൽകി പ്രകാശനം ചെയ്തു. ഷുക്കൂർ പെടയങ്ങോട്, ടി.പി. രാധാകൃഷ്ണൻ, ശങ്കരൻ കോറോം, പി.വി. മധുസൂദനൻ, കൈലാസ് പയ്യന്നൂർ, മല്ലപ്പള്ളി രാഘവൻ നമ്പ്യാർ, വെദിരമന വിഷ്ണു നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. കവിസംഗമത്തിൽ പി.പി. മോഹനൻ മാസ്റ്റർ, ബാലകൃഷ്ണൻ കാറമേൽ, വി.കെ. റീന, ചന്ദ്രൻ പൊള്ളപ്പൊയിൽ, കെ.പി. ശ്രീകുമാരി, പ്രശാന്ത് കണ്ണോം തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.
Next Story