Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതലശ്ശേരി കടൽപാലം...

തലശ്ശേരി കടൽപാലം സംരക്ഷിക്കണം -വെൽഫെയർ പാർട്ടി

text_fields
bookmark_border
തലശ്ശേരി: നഗരത്തിലെ അടിസ്ഥാന സ്തംഭങ്ങളായ കടൽപാലംപോലുള്ള പൈതൃകസ്മാരകങ്ങൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന ഭരണകൂടവ ും നഗര ഭരണാധികാരികളും ജനപ്രതിനിധിയും കാട്ടുന്ന കടുത്ത അനാസ്ഥയിൽ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ തലശ്ശേരി മുനിസിപ്പൽ കമ്മിറ്റി യോഗം അപലപിച്ചു. കടൽപാലവും തലശ്ശേരിയിലെ മറ്റു പൗരാണിക സ്മാരകങ്ങളും സംരക്ഷിക്കുകയും ആവശ്യമായ പരിപാലനം നടത്തിയും ആഭ്യന്തര വൈദേശിക ടൂറിസ്റ്റുകളെ തലശ്ശേരിയിൽ എത്തിക്കാൻ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കണം. പുതുതായി പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ഏറെ പ്രയോജനപ്പെടുത്താൻ കഴിയും. ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും സാംസ്കാരിക-സാമൂഹിക സംഘടനകളും ഇക്കാര്യത്തിൽ സജീവ ശ്രദ്ധ പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് കെ.കെ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് യു.കെ. സെയ്ദ് അധ്യക്ഷത വഹിച്ചു. പി.എം. അബ്ദുൽ നാസർ, എ.പി. അജ്മൽ, കെ.എം. അഷ്ഫാഖ് എന്നിവർ സംസാരിച്ചു. സാജിദ് കോമത്ത് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story