Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTമഴയാത്ര സമാപിച്ചു
text_fieldsbookmark_border
കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ് പുല്ലൂപ്പി വെസ്റ്റിൽ മെംബറുടെയും കുടുംബശ്രീ എ.ഡി.എസിൻ െറയും ആഭിമുഖ്യത്തിൽ ജൂൈല ഒന്നിനു ആരംഭിച്ച മഴയാത്ര സമാപിച്ചു. 'സൗഹാർദങ്ങളെ സംരക്ഷിക്കാൻ .. ഉത്തമ സമൂഹത്തിൻെറ വീണ്ടെടുപ്പിന്.. അകറ്റിനിർത്തുന്നവരെ ചേർത്തുനിർത്താൻ' എന്ന പ്രമേയത്തിലായിരുന്നു മഴയാത്ര സംഘടിപ്പിച്ചത്. സമാപന പരിപാടി ജില്ല പഞ്ചായത്ത് മെംബർ അജിത്ത് മാട്ടൂൽ ഉദ്ഘാടനം ചെയ്തു. കെ. വിദ്യ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ.എം. സുർജിത്ത് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്യാമള, കാണി കൃഷ്ണൻ, കെ. റഹ്മത്ത്, ഷിഹാൻ പി. അമീർ, പി. ശിബിന, കെ.പി. സീനത്ത്, ശ്രീഷ്മ, അഞ്ജു സന്ദീപ്, പി. ചിത്രലേഖ, പി. ദാമോദരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. അഷ്കർ കണ്ണാടിപ്പറമ്പ് സ്വാഗതവും പി. ഷൈജ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story