Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:02 AM IST Updated On
date_range 8 July 2019 5:02 AM ISTവാഹനാപകടത്തിൽ യുവാവ് മരിച്ചു
text_fieldsbookmark_border
കണ്ണൂർ: വലിയന്നൂരിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. മലപ്പുറം കൂട്ടില്‍ ആലുങ്കൽ ഹൗസി ൽ അബ്ബാസ് ആലുങ്കലിൻെറ മകൻ എ. ഷമീർ അലിയാണ് (20) മരിച്ചത്. കക്കാട് പള്ളിപ്രത്ത് സുഹൃത്തിൻെറ വീട്ടിൽ കല്യാണത്തിന് എത്തിയതായിരുന്നു ഷമീർ അലിയും സുഹൃത്തുക്കളും. ഞായറാഴ്ച രാത്രി 8.30 ഒാടെയായിരുന്നു അപകടം. സുഹൃത്ത് നിഫാദിനും പരിക്കേറ്റു. മറ്റൊരു സഹപാഠിയുടെ ഇരിട്ടിയിലെ വീട്ടിലേക്ക് പോകവേ ഷമീറലിയും നിഫാദും സഞ്ചരിച്ച ബൈക്കിൽ കാറിടിച്ചതിനെ തുടർന്ന് പിന്നിലിരുന്ന ഷമീറലി റോഡിലേക്ക് തെന്നിവീണു. റോഡിൽ വീണ യുവാവിൻെറ തലയിലൂടെ ബംഗളൂരുവിലേക്ക് പോവുകയായിരുന്ന പി.കെ. ട്രാവൽസ് ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. മഞ്ചേരി ഗ്രീൻവാലി കോളജിൽവെച്ചാണ് കണ്ണൂരിലെ സുഹൃത്തുക്കളുമായുള്ള പരിചയം. ചക്കരക്കല്ല് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story