Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:01 AM IST Updated On
date_range 5 July 2019 5:01 AM ISTവനമഹോത്സവം: വിദേശീയ കളകൾ നീക്കി
text_fieldsbookmark_border
photo: WA0074: IMG-20190704-WA0074_azeez kelakam IMG-20190704-WA0073_azeez kelakam വനമഹോത്സവത്തോടനുബന്ധിച്ച് ആറളം വന്യജീവിസങ്കേതത്തിൽ സേവനത്തിനെത്തിയ തളിപ്പറമ്പ് സർസയ്യിദ് കോളജ് വിദ്യാർഥികൾ വനപാലകർക്കൊപ്പം WA0073: മീൻമുട്ടി പാതയോരത്തെ വിദേശകളകൾ നശിപ്പിക്കുന്നു കേളകം: ആറളം വന്യജീവിസങ്കേതത്തിൽ വനമഹോത്സവത്തോടനുബന്ധിച്ച് വിദേശീയ കളകൾ നീക്കൽ പരിപാടിയിൽ തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ ബി.എസ്സി ഫോറസ്ട്രി വിദ്യാർഥികളും അധ്യാപകരും പരിസ്ഥിതിപ്രവർത്തകരും പങ്കെടുത്തു. വളയംചാൽ-മീൻമുട്ടി സഫാരി റോഡിലെ നാലു കിലോമീറ്റർ ഭാഗത്ത് ഇരുവശത്തെ വിദേശീയ കളകൾ നീക്കിയത്. പരിപാടിയിൽ ആറളം വന്യജീവിസങ്കേതത്തിലെയും കൊട്ടിയൂർ വന്യജീവിസങ്കേതത്തിലെയും ജീവനക്കാരും വാച്ചർമാരും പങ്കെടുത്തു. ആറളം വന്യജീവിസങ്കേതം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന, അസി. വൈൽഡ് ലൈഫ് വാർഡൻ --------സോളമൻ തോമസ് ജോർജ്-------------------, ഡെപ്യൂട്ടി േറഞ്ച് ഫോറസ്റ്റ് ഓഫിസർ ജയേഷ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story