Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅന്താരാഷ്​ട്ര കോൺഫറൻസ്...

അന്താരാഷ്​ട്ര കോൺഫറൻസ് ഇന്ന്

text_fields
bookmark_border
ശ്രീകണ്ഠപുരം: ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജിൽ ദ്വിദിന അന്താരാഷ്ട്ര കോൺഫറൻസ് വെള്ളി, ശനി ദിവസങ്ങളിൽ നട ക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ് വിഭാഗത്തിലെ ഇൻറലിജൻസ് കമ്പ്യൂട്ടറിങ്, ഇൻസ്ട്രുമെേൻറഷൻ കൺട്രോൾ ടെക്നോളജീസ് എന്നീ വിഷയങ്ങളിലാണ് കോൺഫറൻസ്. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ് എന്നീ നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും സ്മാർട്ട് ടെക്നോളജികളെക്കുറിച്ചുമുള്ള ആശയങ്ങൾ വിദ്യാർഥികളിലെത്തിക്കുകയെന്നതാണ് കോൺഫറസിൻെറ ലക്ഷ്യം. 14 രാജ്യങ്ങളിൽ നിന്നായി 500 വിദ്യാർഥികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിലായി 311 പേർ പ്രബന്ധം അവതരിപ്പിക്കും. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ കോൺഫറസ് ഉദ്ഘാടനം ചെയ്യും. കോളജ് ചെയർമാൻ ഫാ. ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ കോളജ് പി.ആർ.ഒ സെബാസ്റ്റ്യൻ പുത്തൻപുര, കോൺഫറൻസ് ചെയർമാൻ ഡോ.ജി. ഗ്ലാൻ ദേവദാസ്, കെ.ദിവ്യ, എം.വാസുദേവൻ നായർ എന്നിവർ പങ്കെടുത്തു. ................. വന്യമൃഗ ശല്യം: നിവേദനം നൽകി ശ്രീകണ്ഠപുരം: ചന്ദനക്കാംപാറ, വഞ്ചിയം മേഖലകളിൽ കാട്ടാന, വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷക സംഘം ഏരിയ സെക്രട്ടറി ടി.എം. ജോഷി മന്ത്രി കെ. രാജുവിന് നിവേദനം നൽകി. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ആധുനിക രീതിയിലുള്ള സോളാർ വേലി നിർമിക്കുന്നതിന് ആവശ്യമായ പണം അനുവദിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്ന് അദ്ദേഹം അറിയിച്ചു. കൃഷിഭൂമിയിൽ കയറി കൃഷിക്കാരൻെറ ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് ഡി.എഫ്.ഒക്ക് അനുമതി നൽകുമെന്നും പരീക്ഷണാടിസ്ഥാനത്തിൽ പന്നിയെ കൊല്ലുന്നതിന് പയ്യാവൂർ പഞ്ചായത്തിനെ തിരഞ്ഞെടുക്കാമെന്നും മന്ത്രി അറിയിച്ചു. ഏരുവേശ്ശി പഞ്ചായത്തിലെ വഞ്ചിയം മുതൽ പയ്യാവൂർ പഞ്ചായത്തിലെ ആടാംപാറ, മതിലേരി തട്ട്, കാഞ്ഞിരക്കൊല്ലി ശാന്തിനഗർ വരെയുള്ള16 കിലോമീറ്റർ നീളത്തിൽ സോളാർ വേലി കെട്ടുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ പണം അനുവദിച്ചിരുന്നു. എന്നാൽ, പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാൽ ഫലപ്രദമായ രീതിയിൽ സുരക്ഷാവേലി നിർമിക്കാനാകുമെന്നതിനാലാണ് മന്ത്രിയോട് കൂടുതൽ തുക ആവശ്യപ്പെട്ടതെന്ന് ടി.എം. ജോഷി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story