Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 5:00 AM IST Updated On
date_range 2 July 2019 5:00 AM ISTസ്ത്രീകൾക്ക് നിയമ അറിവ് അനിവാര്യം -അഡ്വ. എം.എസ്. താര
text_fieldsbookmark_border
തലശ്ശേരി: സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യത നേടണമെങ്കിൽ നിയമപരമായ അറിവ് അനിവാര്യമാണെന്ന് കേരള വനിത കമീഷൻ അംഗം അഡ്വ. എം.എസ്. താര. സ്ത്രീകൾക്കായി അഴിയൂരിൽ നടത്തിയ നിയമ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകൾക്ക് അന്തസ്സും പദവിയും ആർജിക്കണമെങ്കിൽ നിയമത്തെക്കുറിച്ചും ബോധവാന്മാരാകണം. അത് സമൂഹത്തെ ബോധ്യപ്പെടുത്താൻ സ്ത്രീകൾ മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. സൈബർ ലോകത്തെ നിയമങ്ങളെക്കുറിച്ച് കോഴിക്കോട് സൈബർ സെൽ എ.എസ്.ഐ സത്യൻ കാരയാട്, സ്ത്രീകളും തൊഴിൽനിയമങ്ങളും എന്ന വിഷയത്തിൽ അഡ്വ. ജെമിനി എന്നിവർ ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന രയരോത്ത്, ഉഷ ചാത്താങ്കണ്ടി, സുധ മാളിയക്കൽ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ബിന്ദു ജയ്സൺ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story