Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്രമം: നാലുപേർ...

അക്രമം: നാലുപേർ അറസ്​റ്റിൽ

text_fields
bookmark_border
തലശ്ശേരി: എ.വി.കെ. നായർ റോഡിൽ അക്രമസംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കതിരൂർ പൊന്ന്യം വെസ്റ്റിലെ ഷൽമാസിൽ ഷമൽദാസ് (24), നിട്ടൂർ ഇടത്തിലമ്പലത്തെ മെറിൻ വില്ലയിൽ നിജിൽ മൈക്കിൾ (30), എം.എം റോഡ് പഞ്ചമഹലിൽ ദിനേശൻ (35), എം.എം റോഡ് ആലമ്പത്ത് വളപ്പിൽ സി. ജഗദീഷ് (34) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐ ബിനുമോഹൻ, എ.എസ്.ഐ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലുപേരെയും റിമാൻഡ് ചെയ്തു. ഷമൽദാസ് അടക്കമുള്ളവർ സഞ്ചരിച്ച കാർ റോഡിലെ വാഹനക്കുരുക്കിൽ അകപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലും പിന്നീട് കടയിൽ കയറിയുളള അക്രമത്തിലും കലാശിച്ചത്. കല്ലും വടിയും കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ നിട്ടൂർ ഇല്ലിക്കുന്നിലെ എ.കെ. ഫിറോസിൻെറ പരാതിയിലാണ് ഷമൽദാസ് അടക്കമുള്ളവർ അറസ്റ്റിലായത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story