Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:25 AM IST Updated On
date_range 1 July 2019 5:25 AM ISTമാലിന്യക്കൂമ്പാരം ദുരിതമാകുന്നു
text_fieldsbookmark_border
കണ്ണൂർ സിറ്റി: ജനസഞ്ചാരകേന്ദ്രത്തിലെ മാലിന്യക്കൂമ്പാരത്തിൽ പൊറുതിമുട്ടി നാട്ടുകാർ. സിറ്റി ജുമാമസ്ജിദിന് സ മീപത്തെ സിറ്റി-നടാക്കൽ റോഡിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം കുമിഞ്ഞുകൂടിയത്. പഴം, പച്ചക്കറി, ഭക്ഷണാവശിഷ്ടങ്ങളാണ് ഇവിടെ തള്ളുന്നത്. മഴ തുടങ്ങിയതോടെ മാലിന്യം ചീഞ്ഞളിഞ്ഞ നിലയിലാണ്. ദുർഗന്ധത്തിന് പുറേമ കൊതുകുശല്യവും രൂക്ഷമായതോടെ നാട്ടുകാർ പകർച്ചവ്യാധി ഭീഷണിയിലാണ്. തെരുവുനായ് ശല്യവും രൂക്ഷമാണ്. മാലിന്യം യഥാസമയം നീക്കംചെയ്യാനോ മാലിന്യനിക്ഷേപകർക്ക് എതിരെ നടപടി സ്വീകരിക്കാനോ അധികൃതർ തയാറായിട്ടില്ല. മാലിന്യനിക്ഷേപം പരിസരത്തെ കിണർവെള്ളം മലിനമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അറക്കൽ മ്യൂസിയം കാണാനെത്തുന്നവർ സിറ്റി വലിയപള്ളി, ഇ. അഹമ്മദിൻെറ ഖബറിടം, നാലിലേറെ പള്ളി മഖാമുകൾ എന്നിവ സന്ദർശിക്കണമെങ്കിൽ ഈ മാലിന്യക്കൂമ്പാരത്തിൻെറ ദുർഗന്ധം സഹിച്ചുവേണം യാത്രചെയ്യാൻ. സിറ്റിക്ക് പുറത്തുനിന്ന് ഇരുചക്രവാഹനങ്ങളിൽ എത്തുന്നവരാണ് മാലിന്യം തള്ളിപ്പോകുന്നവരിൽ ഏറെയും. ഇതിനു മുൻവശം ഖബർസ്ഥാൻ ആയതും നായ് ശല്യം കാരണം രാത്രി ഇവിടെ ജനസഞ്ചാരം കുറയുന്നതും മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story