Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുതുക്കിയ പെൻഷൻ...

പുതുക്കിയ പെൻഷൻ അനുവദിച്ചില്ല; ഇരുപത് വർഷമായി വയോധികൻ പോരാട്ടത്തിൽ

text_fields
bookmark_border
മാഹി: റിട്ടയർ ചെയ്ത് രണ്ട് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും 80കാരന് അവകാശപ്പെട്ട പുതുക്കിയ പെൻഷൻ ലഭിച്ചില്ല. പുതുച് ചേരി ആരോഗ്യവകുപ്പിൽനിന്ന് വിരമിച്ച വയലളത്തെ കാരായി ഭാസ്കരനാണ് ഈ ദുർഗതി. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും മാറിമാറിവന്ന ഭരണാധികാരികൾക്കും നിരന്തരമായി പരാതികളയച്ചിട്ടും പരിഹാരമായില്ല. ആരോഗ്യവകുപ്പിൻെറ മാഹി മേഖലയിൽനിന്ന് വിരമിച്ച ഇദ്ദേഹം വാർധക്യസഹജമായ രോഗത്താലും ശാരീരികാവശതകളാലും ഏറെ പ്രയാസപ്പെടുകയാണ്. 2015ൽ ആറു മാസത്തിനകം പ്രശ്നം പരിഹരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടും സംസ്ഥാന സർക്കാർ ഇക്കാലമത്രയായിട്ടും നടപടിയെടുത്തില്ല. ലഫ്. ഗവർണർ ഡോ. കിരൺ ബേദിയോട് വിഡിയോ കോൺഫറൻസിലൂടെ ഭാസ്കരൻ പരാതി പരിഹാരം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story