Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപൂട്ടിയിട്ട വീട്​...

പൂട്ടിയിട്ട വീട്​ കുത്തിത്തുറന്ന്​ കവർച്ച

text_fields
bookmark_border
ആലക്കോട്: വീട്ടുകാർ ബന്ധുവിൻെറ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ േപായ സമയത്ത് പൂട്ടിയിട്ട വീട് കുത്തിത്തുറന് ന് കവർച്ച നടത്തിയതായി പരാതി. നെല്ലിപ്പാറ കപ്പണ റോഡിലെ കുന്നേൽ കെ.ജെ. ചാക്കോയാണ് ആലക്കോട് പൊലീസിൽ പരാതി നൽകിയത്. പെരുമ്പടവിലെ ബന്ധുവിൻെറ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വീട്ടിൽ വന്നപ്പോഴാണ് വീടിൻെറ മുൻവശത്തെ വാതിൽ തല്ലിപ്പൊളിച്ചനിലയിൽ കാണപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന പാത്രങ്ങൾ, തേങ്ങ, ഒട്ടുപാൽ തുടങ്ങിയവ മോഷ്ടിക്കുകയും അലമാരയിൽ സൂക്ഷിച്ചിരുന്ന തുണിത്തരങ്ങളെല്ലാം വലിച്ചുവാരിയിടുകയും ചെയ്തു. ആലക്കോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കാർഷിക ഗ്രാമസഭയും ഞാറ്റുവേല ചന്തയും കാർത്തികപുരം: ഉദയഗിരി പഞ്ചായത്ത് കൃഷിഭവൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക ഗ്രാമസഭയും ഞാറ്റുവേല ചന്തയും ഇന്ന് രാവിലെ 10.30ന് കാർത്തികപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡൻറ് മിനിമാത്യു ഉദ്ഘാടനംചെയ്യും. വൈ. പ്രസിഡൻറ് സിജോ ജോർജ് അധ്യക്ഷതവഹിക്കും. കർഷകർക്ക് സൗജന്യ പച്ചക്കറി വിത്തുകളും വിതരണംചെയ്യും. കരുവൻചാൽ പാലത്തിൽ സിഗ്നൽ ലൈറ്റ് സ്ഥാപിക്കണം ആലക്കോട്: മലയോര ഹൈവേയിൽ ഏറെക്കാലമായി ഗതാഗതക്കുരുക്ക് തുടർക്കഥയായി മാറിയ സാഹചര്യത്തിൽ കരുവൻചാൽ പാലത്തിൻെറ ഇരുഭാഗത്തും ഓട്ടോമാറ്റിക് സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് കരുവൻചാലിൽ ചേർന്ന മലബാർ അഗ്രികൾച്ചറൽ െഡവലപ്മൻെറ് സൊസൈറ്റി ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ ജോൺ ജോയി പുളിക്കലിനെ സംഘം ആദരിച്ചു. പ്രസിഡൻറ് സാബു അലക്സ് പുത്തൻപുര അധ്യക്ഷതവഹിച്ചു. തങ്കമ്മ മോനച്ചൻ, ജോർജ്, സിന്ധു ബാബു, വിനോദ് തെക്കേപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story