Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:29 AM IST Updated On
date_range 29 Jun 2019 5:29 AM ISTനടപടി വേണം ഇൗ നിയമലംഘനത്തിന്
text_fieldsbookmark_border
കണ്ണൂർ: നിയമം ലംഘിച്ച് റോഡിന് എതിർവശത്ത് ബസ് പാർക്ക് ചെയ്യുന്നത് ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്നു. കൊയിലി ഹ ോസ്പിറ്റലിനു മുൻവശത്താണ് പാല-മുണ്ടക്കയം ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ബസ് എതിർദിശയിൽ നിർത്തിയിടുന്നത്. സമീപത്തെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കുന്നതിനാണ് ബസ് നിർത്തിയിടുന്നത്. വൺവേ ആയ ഇൗ ഭാഗത്തേക്ക് വണ്ടികൾ പോകുന്നതിനെതിരെ റോഡിൻെറ പകുതിയോളം കൈയടക്കിയാണ് രാത്രിയിൽ അരമണിക്കൂറോളം ബസ് നിർത്തിയിടുന്നത്. തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിൻെറ പടിഞ്ഞാറുഭാഗം ചേർന്ന് കണ്ണൂർ ഭാഗത്തേക്ക് ബസിൻെറ മുൻഭാഗമാക്കിയാണ് നിർത്തിയിടുന്നത്. ബസ് നിർത്തിയിടുന്ന സ്ഥലത്ത് ഡിവൈഡറും റോഡ് വീതികുറവും കാരണം ഒരു ദിശയിൽതന്നെ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയാണ്. എല്ലാദിവസവും ഇത് ആവർത്തിക്കുന്നത് മറ്റു വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഒാേട്ടാഡ്രൈവർമാർ പറയുന്നു. നിയമലംഘനത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story