Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:02 AM IST Updated On
date_range 26 Jun 2019 5:02 AM ISTവൈ.എം.സി.എ വിദ്യാജ്യോതി പദ്ധതി ഉദ്ഘാടനം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഇൻറർനാഷനൽ വൈ.എം.സി.എയുടെ ശതോത്തര പ്ലാറ്റിനം ജൂബിലിയുെട ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി സൗത്ത് വെസ്റ്റ് ഇന്ത്യ (കേരള) റീജ്യൻ നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതി ഉത്തരമേഖയിൽ ജൂബിലി കമ്മിറ്റി ചെയർമാൻ ഡോ. ലെബി ഫിലിപ്പ് മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ വൈ.എം.സി.എ അംഗവും പാവപ്പെട്ട ഒരു വിദ്യാർഥിയുടെ പഠന സഹായം നൽകാൻ തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. നിർധനരായ 16 വിദ്യാർഥികൾക്ക് ഈ വർഷത്തേക്ക് ആവശ്യമായ പഠനോപകരണങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ജൂബിലി കമ്മിറ്റി കൺവീനർ പ്രഫ. ജോയി സി. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ നിബിൽ ദേവസ്യ, ഉത്തരമേഖല കോഓഡിനേറ്റർ എം.സി. ഷിനോ, തോമസ് പൈനാപ്പള്ളി, റോയി ജോസഫ് ഏഴുപ്ലാക്കിൽ, ഷിജു ജോസഫ് പൊട്ടനാനിയിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story