Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:02 AM IST Updated On
date_range 26 Jun 2019 5:02 AM ISTപശുക്കടത്ത്ബജ്റംഗ്ദൾ ആക്രമണം വ്യാപകം; കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെ കല്ലേറ്, ഡ്രൈവർക്ക് പരിക്ക്
text_fieldsbookmark_border
ബദിയഡുക്ക: തിങ്കളാഴ്ച പശുക്കടത്താരോപിച്ച് ഉണ്ടായ അക്രമസംഭവത്തിൻെറ തുടർച്ചയായി ബജ്റംഗ്ദൾ വ്യാപക അക്രമം അഴിച്ചുവിട്ടു. കേരള കെ.എസ്.ആർ.ടി.സി ബസുകൾക്കുനേരെയുള്ള കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. --------------വിട് ലിക്ക് സമീപം കബക്ക, ഒടിബജ എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ ചൊവ്വാഴ്ച കല്ലേറുണ്ടായത്. പുത്തൂറിൽനിന്ന് കാസർകോട്ടേക്കും കാസർകോടിൽനിന്ന് പുത്തൂറിലേക്കും പോവുകയായിരുന്ന ബസുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. ബസ് ഡ്രൈവർ കണ്ണൂർ സ്വദേശി സുരേഷിന് പരിക്കേറ്റു. കേരള-കർണാടക അതിർത്തിയിൽ വ്യാപകമായി ബജ്റംഗ്ദൾ പ്രവർത്തകർ പരെക്ക ആക്രമണം നടത്തുന്ന സംഭവമുണ്ടായി. ചിലരെ വി-----ട്ല------- പൊലീസ് കസ്റ്റഡിയിെലടുത്തു. പൊലീസ് കള്ളക്കേെസടുത്തുവെന്ന് ആരോപിച്ച് വിട്ലയിൽ ബജ്റംഗ്ദൾ ഹർത്താൽ ആചരിച്ചു. കേരള-കർണാടക പൊലീസ് ജാഗ്രത പുലർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story