Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:02 AM IST Updated On
date_range 8 Jun 2019 5:02 AM ISTസ്കൂൾ പ്രവേശനോത്സവം
text_fieldsbookmark_border
തലശ്ശേരി: തലശ്ശേരി നോര്‍ത്ത് സബ് ജില്ലതല പ്രവേശനോത്സവം വടക്കുമ്പാട് പി.സി ഗുരുവിലാസം ബേസിക് യു.പി സ്‌കൂളില്‍ എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ്്് എ.കെ. രമ്യ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ പി.വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ.പി. പ്രസീത കുമാരി, ബി.പി.ഒ സുനിത, ഡയറ്റ് ഫാക്കല്‍റ്റി പ്രസീത പി. നായര്‍, കെ.പി. ബൈജു, മുകുന്ദന്‍ മഠത്തില്‍, എം. ബാലന്‍, കെ. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു. എ.വി. രത്‌നകുമാര്‍ ക്ലാസെടുത്തു. തലശ്ശേരി: തയ്യില്‍ മേലൂര്‍ ജൂനിയര്‍ ബേസിക് സ്‌കൂള്‍ പ്രവേശനോത്സവം വാര്‍ഡ് മെംബര്‍ എം. മിനി ഉദ്ഘാടനം ചെയ്തു. എം. എൻ. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. അജിത്ത് കുമാര്‍, വിലാസിനി, ശ്രീകല എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ. മഞ്ജുള സ്വാഗതവും രജിഷ നന്ദിയും പറഞ്ഞു. കലാമന്ദിരം ചാലഞ്ചേഴ്‌സ് ക്ലബ് വക കുട്ടികള്‍ക്ക് പഠനോപകരണം വിതരണം ചെയ്തു. തലശ്ശേരി: വടക്കുമ്പാട് ശ്രീനാരായണ ബേസിക് യു.പി സ്‌കൂളില്‍ പ്രവേശനോത്സവം എരഞ്ഞോളി പഞ്ചായത്തംഗം പി. സനീഷ് ഉദ്ഘാടനം ചെയ്തു. വി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി. പ്രഹീദ്, കെ.വി. മോഹനന്‍, എം. വത്സന്‍, വിലാസിനി, കെ.പി. പ്രമോദ് എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക കെ. വത്സല സ്വാഗതവും വി. ഉഷ നന്ദിയും പറഞ്ഞു. തലശ്ശേരി: ഗവ.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം നഗരസഭാംഗം സുഹാന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.കെ. മദനന്‍ അധ്യക്ഷത വഹിച്ചു. പി. സമീറ, കെ.കെ. സുരേഷ് ബാബു, കെ.കെ. പ്രകാശന്‍, എം.കെ. റുക്‌സാന എന്നിവര്‍ സംസാരിച്ചു. തലശ്ശേരി: തിരുവങ്ങാട് ഗവ.ഗേൾസ് ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രവേശനോത്സവം നഗരസഭ വൈസ് ചെയര്‍പേഴ്‌സൻ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഭാസ്‌കരന്‍ കൂരാറത്ത് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റ് വിതരണം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.കെ. അബ്ദുല്‍ ലത്തീഫ്, വി.എം. സുകുമാരന്‍, പി.കെ. ഗീത, കെ. വിനോദിനി, പി. ഉമേഷ്്്, നൗഷാദ്, ടി. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story