Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2019 5:02 AM IST Updated On
date_range 8 Jun 2019 5:02 AM ISTമുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പദപ്രയോഗം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ
text_fieldsbookmark_border
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പദപ്രയോഗം: ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ ചങ്ങനാേശ്ശരി: ഫേസ്ബുക്ക ിലെ ചർച്ചയിൽ മുഖ്യമന്ത്രിക്കെതിരെ അശ്ലീല പദങ്ങൾ ഉപയോഗിച്ചെന്ന കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. വാഴപ്പള്ളി കണ്ടത്തിപറമ്പിന് സമീപം താമസിക്കുന്ന ആർ. മഹേഷ് പൈ ആണ് അറസ്റ്റിലായത്. നഗരസഭ കൗൺസിലറും സി.പി.എം ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായ ടി.പി. അജികുമാർ ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ചങ്ങനാശ്ശേരി ജങ്ഷൻ എന്ന ഫേസ്ബുക്ക് കൂട്ടായ്മയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റ് വിവാദമായതോടെ പിൻവലിച്ചെങ്കിലും ഫേസ്ബുക്ക് ഉപയോക്താക്കൾ ഇത് സ്ക്രീൻ ഷോട്ടാക്കി പ്രചരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story