Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2019 5:02 AM IST Updated On
date_range 5 Jun 2019 5:02 AM ISTആദ്യ തിമിര ശസ്ത്രക്രിയ നടത്തിയ ഡോ. പട്രീഷ്യ നിര്യാതയായി
text_fieldsbookmark_border
സാൻഫ്രാൻസിസ്കോ: നേത്രരോഗ ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച തിമിര ശസ്ത്രക്രിയയുടെ ഉപജ്ഞാതാവും വിഖ്യാത നേ ത്രരോഗ വിദഗ്ധയുമായ ഡോ. പട്രീഷ്യ ബാത്ത് നിര്യാതയായി. ആഫ്രോ-അമേരിക്കൻ വംശജയായ ഇവർക്ക് 76 വയസ്സായിരുന്നു. യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ സാൻഫ്രാൻസിസ്കോ മെഡിക്കൽ സൻെററിൽ അർബുദ ചികിത്സക്കിടെയാണ് മരണം. ന്യൂയോർക്ക് സിറ്റിയിലെ ഹാർലെമിൽ ജനിച്ച ഇവർ ജൂൽസ് സ്റ്റെയിൻ ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ ആദ്യത്തെ നേത്രരോഗ വിദഗ്ധയായിരുന്നു. 1970ൽ ഇവരുടെ നേതൃത്വത്തിൽ അമേരിക്കയിൽ പ്രവർത്തനം തുടങ്ങിയ 'അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവെൻഷൻ ഓഫ് ബ്ലൈൻഡ്നെസ്' എന്ന സന്നദ്ധസംഘടനയുടെ നേതൃത്വത്തിൽ ലോകത്താകമാനം അന്ധതനിവാരണത്തെക്കുറിച്ച് ബോധവത്കരണം നടത്തി. 'കാഴ്ച മനുഷ്യൻെറ അടിസ്ഥാന അവകാശം' എന്ന മുദ്രാവാക്യവുമായി സംഘടന ലോകവ്യാപകമായി പ്രവർത്തിച്ചുവരുന്നുണ്ട്. സംഘടനയുടെ ഭാഗമായി ഡോ. പട്രീഷ്യ നൈജീരിയയിലും പാകിസ്താനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലേസർ നേത്രചികിത്സ വികസിപ്പിക്കുന്നതിലും ഇവർ വലിയ പങ്കുവഹിച്ചിട്ടുണ്ട്. photo f:--tue--photos-patricia bath in ftp
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story