Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമൈത്രീഭോജനം: കുടിനീര്‍...

മൈത്രീഭോജനം: കുടിനീര്‍ മോര് വിതരണത്തിന് സമാപനമായി

text_fields
bookmark_border
കാഞ്ഞങ്ങാട്: വിശപ്പില്ലാത്ത നഗരം, കാഞ്ഞങ്ങാട് ദാഹമില്ലാത്ത നഗരം എന്ന സന്ദേശത്തോടെ ഗാന്ധി പീസ് പാര്‍ക്കിലെ വി ത്തമ്മ സന്നിധി വിതരണം ചെയ്തുവരുന്ന മൈത്രീഭോജനവും കുടിനീര്‍മോരും സമാപിച്ചു. മഴക്കാലത്തിനെ വരവേല്‍ക്കുന്നതിനായിട്ടാണ് ഈ യജ്ഞത്തിന് സമാപനംകുറിച്ചത്. പക്ഷിമൃഗാദികള്‍ക്ക് മഴക്കാലം വറുതിയുടെ നാളുകളായി മാറേവ അവക്ക് മൈത്രീഭോജനം നല്‍കാനുള്ള പുതിയ യജ്ഞത്തിന് തുടക്കം കുറിക്കാനുമായിട്ടാണ് മനുഷ്യര്‍ക്കുള്ള ഭക്ഷണ പാനീയത്തിന് സമാപനമായത്. ഗാന്ധി-കസ്തൂര്‍ബ ജന്മവാര്‍ഷികാഘോഷത്തിൻെറ ഭാഗമായി ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ഗാന്ധി പീസ് പാര്‍ക്കില്‍ മൈത്രീഭോജനം ആരംഭിച്ചത്. അതുപോലെ എല്ലാവര്‍ഷവും ഏപ്രില്‍-മേയ് മാസങ്ങളില്‍ വിതരണം ചെയ്യുന്ന കുടിനീര്‍ മോര് ഏപ്രില്‍ മൂന്നാം തീയതിയും ആരംഭിച്ചു. കാസര്‍കോട് ജില്ലയുടെ സാമുദായിക മൈത്രീചിന്ത ശക്തിപ്പെടുത്തുന്നതിനുള്ള കാമ്പയിനായിട്ടാണ് ഈ പദ്ധതി നടപ്പാക്കിവരുന്നത്. മൈത്രീഭോജനത്തിൻെറയും കുടിനീര്‍മോരിൻെറയും സമാപന വിതരണോദ്ഘാടനം ടി.എന്‍. ഗോപിനാഥന്‍ നമ്പ്യാര്‍ നിർവഹിച്ചു. ഡോ. ടി.എം. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രമോദ് മാസ്റ്റര്‍, കെ.കെ. സംഗീത്, കെ. അനിത, വി. അര്‍ജുന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story