Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസബ്‌ ട്രഷറി മാർച്ച്​

സബ്‌ ട്രഷറി മാർച്ച്​

text_fields
bookmark_border
പേരാവൂർ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ ബ്ലോക്കിൻെറ നേതൃത്വത്തിൽ ജൂൺ ഒന്ന് വഞ്ചനദിനമായി ആചരിച്ചു. പേരാവൂർ സബ്‌ ട്രഷറിക്ക് മുന്നിൽ നടത്തിയ മാർച്ചും ധർണയും ജില്ല ഭാരവാഹി കെ. മോഹനൻ ഉദ്ഘാടനംചെയ്തു. വി.സി. ജോർജ് അധ്യക്ഷത വഹിച്ചു. ഇൻഷുറൻസ് പദ്ധതിയിൽ ഒ.പി ചികിത്സയും ഉൾപ്പെടുത്തുക, ഓപ്ഷൻ സൗകര്യം ലഭ്യമാക്കുക, പെൻഷൻ പരിഷ്കരണ കമീഷനെ ഉടൻ നിയമിക്കുക, പെൻഷൻകാരോടുള്ള സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അലക്സാണ്ടർ കുഴിമണ്ണിൽ, എം.കെ. ഗോപാലൻ, കെ.ജെ. ജോസഫ്, എൻ.എം. ജോസഫ്, വി.ടി. അന്നമ്മ, ടി. ദാമോദരൻ നായർ എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി എൻ.ജെ. ജോസഫ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story