Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTധനസഹായം ലഭ്യമാക്കണം
text_fieldsbookmark_border
ആലക്കോട്: വരൾച്ചയിൽ കൃഷി നശിച്ച മലയോര കർഷകർക്ക് അടിയന്തരമായി ധനസഹായം പ്രഖ്യാപിക്കാൻ സർക്കാർ തയാറാകണമെന്ന് തടിക്കടവ് മണ്ഡലം കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ കുടിവെള്ള വിതരണത്തിനായി കൂടുതൽ തുക അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് മൈക്കിൾ പാടത്തിൽ അധ്യക്ഷതവഹിച്ചു. മമ്മു കയക്കൂൽ, ക്ലീറ്റസ് ജോസ്, പി.ജെ. മാത്യു, സാലി നടുപ്പറമ്പിൽ എന്നിവർ സംസാരിച്ചു. യുവാവിന് സൂര്യാതപമേറ്റു ആലക്കോട്: യുവാവിന് സൂര്യാതപമേറ്റു. തേർത്തല്ലി ആനത്താംവളപ്പിലെ കല്ലോലിക്കൽ ബിജുവിൻെറ (46) വലതുൈകക്കാണ് സൂര്യാതപമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം. ആശാരിപ്പണിയെടുക്കുന്ന ബിജു തേർത്തല്ലിപൊയിലിൽ ജോലിയെടുക്കുന്നതിനിടെ ചൂടുകാറ്റ് വീശുന്നതായി അനുഭവപ്പെടുകയും തുടർന്ന് കൈയുടെ പലഭാഗത്തായി കുമിളകൾപോലെ രൂപപ്പെടുകയും ചെയ്യുകയായിരുന്നു. പി.എച്ച്.സിയിലും ആലക്കോട് സഹകരണ ആശുപത്രിയിലും ചികിത്സ തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story