Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടാങ്കർലോറിയും...

ടാങ്കർലോറിയും പിക്കപ്പ്​വാനും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
പഴയങ്ങാടി: എരിപുരത്ത് താലൂക്ക് ആശുപത്രിക്ക് സമീപം കെ.എസ്.ടി.പി പാതയിൽ ടാങ്കർലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പിക്കപ്പ്വാൻ ഡ്രൈവർ തൃക്കരിപ്പൂരിലെ രമേശൻ (43), മകൻ റിഥിൻ (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ച 1.45നാണ് അപകടം. മംഗളൂരുവിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർലോറിയും എതിരെ വരുകയായിരുന്ന പിക്കപ്പ്വാനുമാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ്വാൻ തകർന്നു. ടാങ്കർലോറിയുടെ ഇന്ധന ടാങ്ക് പൊട്ടിയതിനാൽ റോഡിൽ ഡീസൽ ഒഴുകി പടർന്നതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പയ്യന്നൂരിൽനിന്നെത്തിയ ഫയർഫോഴ്സ് വെള്ളമടിച്ച് റോഡ് കഴുകിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story