Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:02 AM IST Updated On
date_range 2 Jun 2019 5:02 AM ISTസർവിസ് പെൻഷനേഴ്സ് അസോസിയേഷൻ വഞ്ചനദിനം ആചരിച്ചു
text_fieldsbookmark_border
തലശ്ശേരി: കേരള സ്േറ്ററ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ തലശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ ഒന്ന് വഞ്ചനദിനമായി ആചരിച്ചു. നിർദിഷ്ട ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുക, പെൻഷൻ പരിഷ്കരണ കമീഷനെ ഉടൻ നിയമിക്കുക, ഒ.പി ചികിത്സ ഉറപ്പുവരുത്തുക, ഒാപ്ഷൻ സൗകര്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അസോസിയേഷൻ നടത്താനിരിക്കുന്ന പ്രക്ഷോഭത്തിൻെറ ഭാഗമായാണ് വഞ്ചനദിനം ആചരിച്ചത്. ഇതിൻെറ ഭാഗമായി തലശ്ശേരി സബ് ട്രഷറിയിലേക്ക് മാർച്ച് നടത്തി. വിശദീകരണ പൊതുയോഗം ജില്ല സെക്രട്ടറി കെ. സുധാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജൂൺ 12ന് അസോസിയേഷൻെറ നേതൃത്വത്തിൽ നിയമസഭ മാർച്ച് നടത്തുമെന്ന് ജില്ല സെക്രട്ടറി അറിയിച്ചു. കെ.കെ. നാരായണൻ, കെ. പ്രഭാകരൻ, പി.വി. വത്സലൻ, കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല സെക്രട്ടറി കെ. സുധാകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story