Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightബി.ജെ.പി ഓഫിസിന്​...

ബി.ജെ.പി ഓഫിസിന്​ തീയിട്ട കേസിൽ സിപി.എം പ്രവർത്തകൻ അറസ്​റ്റിൽ

text_fields
bookmark_border
പുതിയതെരു: പുതിയതെരുവിൽ ബി.ജെ.പി ഓഫിസ് തീവെച്ച് കത്തിച്ച കേസിൽ സി.പി.എം പ്രവർത്തകനെ വളപട്ടണം പൊലീസ് അറസ്റ്റ്ചെയ്തു. ചാലാട് പടന്നപ്പാലം സ്വദേശി അഞ്ജനത്തിൽ അൻജിത്തിനെയാണ് (27) വളപട്ടണം സി.ഐ വി.വി. മനോജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തത്. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ ചിറക്കലിലെ അരുൺകുമാർ, സി. അജയ് എന്നിവരെ നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. ഇതേതുടർന്ന് അൻജിത്ത് ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഏറെ നാളുകൾക്കുശേഷം നാട്ടിലെത്തിയ അൻജിത്തിനെ പൊലീസ് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനെ തുടർന്ന് ജനുവരി നാലിന് പുലർച്ച ഒന്നരയോടെയാണ് പുതിയതെരു ധനരാജ് ടാക്കീസിന് സമീപമുള്ള ബി.ജെ.പി ചിറക്കൽ പഞ്ചായത്ത് ഓഫിസിന് മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം തീയിട്ടത്. ഒാഫിസ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സുരേശൻ എന്നയാൾക്ക് അരക്ക് താഴെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇദ്ദേഹം ഏറെനാൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story