Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTകുപ്രസിദ്ധ 'ഹണി ട്രാപ്പര്‍' പിടിയില്‍
text_fieldsbookmark_border
കുപ്രസിദ്ധ 'ഹണി ട്രാപ്പര്‍' പിടിയില്‍ കോട്ടയം: അമ്പതിലധികം സ്ത്രീകളെ പലതരത്തില്‍ വശീകരിച്ച് കെണിയിൽപെടുത്തി തുടര്‍ന്ന് ഭീഷണിയിലൂടെ ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന യുവാവ് പൊലീസ് പിടിയിലായി. അരീപ്പറമ്പ് തോട്ടപ്പള്ളില്‍ വീട്ടില്‍ പ്രദീഷ് കുമാറാണ് (ഹരി 25) അറസ്റ്റിലായത്. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള നിരീക്ഷണത്തെ തുടർന്നാണ് ഇയാൾ കുടുങ്ങിയത്. ഇയാളുടെ ലാപ്ടോപ്പും കാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു. സ്ത്രീകളെ വളരെ യാദൃച്ഛികമെന്ന വണ്ണം പരിചയപ്പെടുകയും തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കരസ്ഥമാക്കുകയും ചെയ്താണ് കെണിയിലേക്ക് വീഴ്ത്തുന്നത്. അവരുടെ കുടുംബപ്രശ്നങ്ങള്‍ മനസ്സിലാക്കുകയും ഭര്‍ത്താക്കന്മാര്‍ക്ക് അവിഹിതബന്ധം ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും ചെയ്യും. വ്യാജമായി സ്ത്രീകളുടെ പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്ത് ഇതിൻെറ സ്ക്രീന്‍ ഷോട്ടുകള്‍ കാണിച്ചാണ് വിശ്വസിപ്പിക്കുന്നത്. ഈ വിശ്വാസം മുതലെടുത്ത് ഇയാള്‍ വിഡിയോ ചാറ്റിങ്ങിലൂടെ തന്ത്രപൂര്‍വം വീട്ടമ്മമാരുടെ ഫോട്ടോകള്‍ കരസ്ഥമാക്കും. ഫോട്ടോഷോപ്പിലൂടെ നഗ്നഫോട്ടോകളാക്കി ഭീഷണിപ്പെടുത്തിയും കെണിയിലാക്കും. എപ്പോള്‍ ആവശ്യപ്പെട്ടാലും പറയുന്ന സ്ഥലത്ത് എത്തണമെന്നും ഭര്‍ത്താവുമായി അധികം സഹകരണം പാടില്ലെന്നും നിർദേശിക്കും. ചാറ്റിങ്ങും വിഡിയോ കാളിങ്ങും ആവശ്യപ്പെടുന്ന സമയത്ത് ചെയ്യണം. ചാറ്റ് തുടങ്ങുന്നതിനു മുമ്പ് അവര്‍ തന്നെയാണ് ചാറ്റ് ചെയ്യുന്നെതന്ന് ഉറപ്പിക്കാന്‍ ഇയാള്‍ ഓരോരുത്തർക്കും നൽകിയിട്ടുള്ള പ്രത്യേക കോഡ് ടൈപ് ചെയ്യണം. വാട്സ്ആപ്പിലെ ചാറ്റുകള്‍ ഓരോ ദിവസവും ക്ലിയര്‍ ചെയ്ത് സ്ക്രീന്‍ ഷോട്ടുകള്‍ അയച്ചിരിക്കണം. തൻെറ ഇംഗിതങ്ങള്‍ക്ക് വശംവദരാകാതിരുന്ന പലരുടെയും കുടുംബജീവിതം തകര്‍ത്തിട്ടുണ്ടെന്ന് പുതിയ ഇരകളെ ഭീഷണിപ്പെടുത്തും. കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തി ബൈക്കിലോ കാറിലോ ഒക്കെ ഇവരെ കയറ്റിക്കൊണ്ടുപോകും. അരീപ്പറമ്പിലുള്ള ഇയാളുടെ കുടുംബവീടിനു സമീപമുള്ള ആളൊഴിഞ്ഞ വീട്ടില്‍ പലപ്പോഴും ഇത്തരത്തില്‍ വീട്ടമ്മമാരെ കൊണ്ടുവരാറുണ്ടെന്നും പറയുന്നു. ലാപ്ടോപ്പില്‍നിന്ന് ഇയാളുമായി അടുപ്പമുള്ള നിരവധി സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത് ഓരോ ഫോള്‍ഡറുകളിലായി സൂക്ഷിച്ചതായി കണ്ടെത്തി. ഉയര്‍ന്ന കമ്പനിയില്‍ ഉദ്യോഗമുണ്ടെന്നും പൊലീസിലും മറ്റു എല്ലാ വകുപ്പുകളിലും പിടിപാടുണ്ടെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കിെല്ലന്നും വീട്ടമ്മമാരെ പറഞ്ഞ് പേടിപ്പിക്കുമായിരുന്നു ജില്ല പൊലീസ് മേധാവി ഹരിശങ്കറിൻെറ നിർദേശത്തെ തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിൻെറ നേതൃത്വത്തില്‍ എ.എസ്.ഐ ഉദയകുമാര്‍, മുരളീ മോഹനന്‍ നായര്‍, കെ.ആര്‍. പ്രസാദ്, എസ്.സി.പി.ഒ കെ.ആര്‍. അരുൺ കുമാര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ്. ഏറ്റുമാനൂര്‍ ഇൻസ്പെക്ടര്‍ മഞ്ജുലാൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story