Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 5:01 AM IST Updated On
date_range 1 Jun 2019 5:01 AM ISTബി.ജെ.പി പ്രവര്‍ത്തകന് മര്‍ദനം
text_fieldsbookmark_border
പയ്യന്നൂര്‍: രണ്ടാം എന്‍.ഡി.എ സര്‍ക്കാറിൻെറ സത്യപ്രതിജ്ഞയുടെ ആഘോഷത്തിൻെറ ഭാഗമായി പടക്കംപൊട്ടിച്ച ബി.ജെ.പി പ്ര വര്‍ത്തകന് മർദനമേറ്റു. പൂത്തൂര്‍ അമ്പലത്തിന് സമീപത്തെ ടാക്സി ഡ്രൈവറും ബി.ജെ.പി പ്രവര്‍ത്തകനുമായ മേലേത്ത് പ്രവീണിനാണ് (43) നാലംഗസംഘത്തിൻെറ മര്‍ദനമേറ്റത്. ഇയാളെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. കേന്ദ്രസര്‍ക്കാറിൻെറ സത്യപ്രതിജ്ഞ നടക്കുന്നതിൻെറ ആഹ്ലാദത്തില്‍ വീടിന് സമീപത്തെ വയലില്‍ പ്രവീണും സുഹൃത്തുക്കളും ചേര്‍ന്ന് പടക്കം പൊട്ടിച്ചിരുന്നു. ശേഷം ഓട്ടോടാക്സിയുമായി ടൗണില്‍ പോയി തിരിച്ചുവരുമ്പോള്‍ വീടിന് സമീപം രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് ചികിത്സയില്‍ കഴിയുന്ന പ്രവീണ്‍ പറയുന്നു. ഓടിരക്ഷപ്പെട്ട് കുറ്റിക്കാട്ടിലൊളിക്കുകയും പിന്നീട് മറ്റൊരു ബി.ജെ.പി പ്രവര്‍ത്തകൻെറ വീട്ടില്‍ അഭയംതേടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. അക്രമത്തില്‍ ബി.ജെ.പി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ചികിത്സയില്‍ കഴിയുന്ന പ്രവീണിനെ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സി.കെ. രമേശന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം രാജഗോപാലന്‍ തുടങ്ങിവര്‍ സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story