Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവധശ്രമം: സി.ഒ.ടി....

വധശ്രമം: സി.ഒ.ടി. നസീറിൽനിന്ന്​ വീണ്ടും മൊഴിയെടുത്തു

text_fields
bookmark_border
തലശ്ശേരി: മുൻ തലശ്ശേരി നഗരസഭാംഗവും വടകര ലോക്സഭ മണ്ഡലം സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്ക ാൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ പേരിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. അക്രമത്തിൽ നേരിട്ട് പെങ്കടുത്ത മൂന്നുപേർക്ക് പുറമെ സഹായിച്ച മറ്റുള്ളവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിനിടെ, തെരഞ്ഞെടുപ്പിനുശേഷം ജനമധ്യത്തിൽ പരസ്യമായി തലശ്ശേരിയിെല ജനപ്രതിനിധി തന്നെ ഭീഷണിപ്പെടുത്തിയായി നസീർ മാധ്യമങ്ങളോട് പറഞ്ഞ വാർത്തയെ തുടർന്ന് അന്വേഷണസംഘം നസീറിൽനിന്ന് കഴിഞ്ഞദിവസം വീണ്ടും മൊഴിയെടുത്തു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതലൊന്നും വെളിപ്പെടുത്താൻ പൊലീസ് തയാറായില്ല. കോഴിക്കോെട്ട ചികിത്സക്കുശേഷം തലേശ്ശരിയിൽ തിരിച്ചെത്തിയ നസീർ ഗുഡ്സ്ഷെഡ് റോഡിലെ വസതിയിൽവെച്ചാണ് എം.എൽ.എ രണ്ടുതവണ തന്നെ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ഇക്കാര്യം പൊലീസിൻെറ ശ്രദ്ധയിൽപെടുത്തിയതായും നസീർ പറഞ്ഞിരുന്നു. തന്നെ വധിക്കാൻ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്നാണ് നസീറിൻെറ ആവശ്യം. എന്നാൽ, ജനപ്രതിനിധി ഭീഷണിപ്പെടുത്തിയതായി പറയുന്ന സംഭവത്തിൽ രേഖാമൂലമുള്ള പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. തന്നെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടത്തിയവർക്കെതിരെയും കേസെടുക്കണമെന്നും ശരിയായ രീതിയിൽ അന്വേഷണമുണ്ടായില്ലെങ്കിൽ സി.ബി.െഎയെ സമീപിക്കുമെന്നും നസീർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story