Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅനധികൃത റിസോർട്ട്​...

അനധികൃത റിസോർട്ട്​ നിർമാണം ഉടമ വിദേശത്ത്; നോട്ടീസ് കൈപ്പറ്റിയില്ലെങ്കിൽ സ്ഥാപനത്തിൽ സ്​റ്റോപ്​ മെമ്മോ പതിക്കും

text_fields
bookmark_border
കണ്ണൂർ സിറ്റി: ഏഴരക്കടപ്പുറത്തെ നിർമാണത്തിലിരിക്കുന്ന റിസോർട്ടിന് ഒരുവിധ അനുമതിയുമില്ലെന്ന് വ്യക്തമായ സാഹ ചര്യത്തിൽ ഉടമക്ക് നോട്ടീസയച്ചു. തീരദേശ നിയമം കാറ്റിൽപറത്തി അനുമതിയില്ലാതെ ഏഴരക്കടപ്പുറം അംഗൻവാടിക്കടുത്താണ് റിസോർട്ട് നിർമാണം നടക്കുന്നത്. കൈതവളപ്പിൽ പൂവാടൻ ഹേമന്ത് കുമാറിൻെറ പേരിലാണ് കോർപറേഷൻ സ്റ്റോപ് മെമ്മോ അയച്ചത്. റിസോർട്ട് ഉണ്ടായ സ്ഥലത്തെ ആദ്യ വീടിൻെറ ഉടമയാണ് ഹേമന്ത് കുമാർ. ഇയാൾ വിദേശത്താണ്. ബന്ധുവിൻെറ പേരിലാണ് നോട്ടീസ് അയച്ചത്. തുടർന്ന് ബന്ധുക്കളോട് സംസാരിച്ച് താൽക്കാലികമായി പ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയാണ്. രജിസ്ട്രേഡ്‌ പോസ്റ്റിൽ അയച്ച നോട്ടീസ് ഉടമ കൈപ്പറ്റിയില്ലെങ്കിൽ നിർമാണം നടക്കുന്ന റിസോർട്ടിൽ സ്റ്റോപ് മെമ്മോ പതിക്കും. കോർപറേഷൻ ഓവർസിയർ ഷിഖിൽ, കൗൺസിലർ എം.പി. മുഹമ്മദലി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് അനധികൃത നിർമാണം കണ്ടെത്തിയത്. 2013ൽ നൽകിയിരുന്ന 920 സ്ക്വയർ ഫീറ്റ് കെട്ടിടത്തിൻെറ താൽക്കാലിക യു.എസ്.സി നമ്പറിലാണ് 5000 സ്ക്വയർ ഫീറ്റ് അനധികൃതമായി കൂട്ടിയെടുത്ത് നിർമാണം ആരംഭിച്ചത്. തീരദേശ പൊലീസ് നടത്തിയ പരിശോധന റിപ്പോർട്ടും അടുത്ത ദിവസം പുറത്തുവരും. 10 അടിയോളം സ്ഥലം ൈകയേറി നടപ്പാത നിർമിക്കുന്നതും നികത്തി പൂർവസ്ഥിതിയിലാക്കിയിരുന്നു. ഞായറാഴ്ചയായിരുന്നു പൊതുസ്ഥലം കൈയേറി നടപ്പാത നിർമിക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞത്. അനുമതിയില്ലാതെ നടപ്പാത നിർമിക്കാൻ കടപ്പുറത്ത് കുഴിയെടുത്ത് മതിൽ കെട്ടാൻ യന്ത്രം കൊണ്ടുവന്നപ്പോഴാണ് പരിസരവാസികൾ അറിയുന്നത്. തീരദേശ നിയമപ്രകാരം 50 മീറ്റർ അകലത്തിൽ കെട്ടിട നിർമാണം പാടില്ല. 2018 കാലയളവിൽ 250 മീറ്റർ അകലം പാലിക്കേണ്ടതുണ്ട്. ആ സമയത്താണ് ഇവയുടെ നിർമാണവും നടന്നത്. അതും തീരദേശ പൊലീസിൻെറ പരിശോധനയിൽ തെളിവാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story