Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:02 AM IST Updated On
date_range 7 May 2019 5:02 AM ISTഅണ്ടല്ലൂർ കാവ്-പറശ്ശിനിക്കടവ് ക്ഷേത്രം റോഡ്നവീകരണം നിലച്ചു; യാത്ര ദുഷ്കരം
text_fieldsbookmark_border
ചക്കരക്കല്ല്: അണ്ടല്ലൂർ കാവ്-പറശ്ശിനിക്കടവ് ക്ഷേത്രം റോഡിൻെറ നവീകരണപ്രവൃത്തി പാതിവഴിയിൽ നിലച്ചത് യാത്രക്ക ാരെ വലക്കുന്നു. മൂന്നുപെരിയ-ചക്കരക്കല്ല്-കാഞ്ഞിരോട്-കുടുക്കിമൊട്ട-മുണ്ടേരിമൊട്ട വഴി കടന്നുപോകുന്ന റോഡാണിത്. കേന്ദ്രസർക്കാറിൻെറ ഉപരിതല വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി ഒരുവർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയതത്. തലമുണ്ടയിൽനിന്ന് കാഞ്ഞിരോട് വരെയുള്ള നിർമാണം പൂർണമായും നിലച്ചിട്ട് മാസങ്ങൾ പിന്നിട്ടു. മെറ്റൽ, സാൻഡ് തുടങ്ങിയ സാമഗ്രികൾ റോഡിൽ ഇറക്കിയിട്ടതിനാൽ വാഹനങ്ങൾ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇളകിയ മെറ്റലുകൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്ത് തെറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. രണ്ടു വരിയാക്കി വീതി വർധിപ്പിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. പണി നിലച്ചതിനാൽ പൊടിശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story