Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനാസര്‍ മട്ടന്നൂര്‍...

നാസര്‍ മട്ടന്നൂര്‍ സ്‌മാരക പത്രപ്രവര്‍ത്തക അവാര്‍ഡ്‌ കെ.വി. രാജശേഖരന്‌

text_fields
bookmark_border
മട്ടന്നൂര്‍: നാസര്‍ മട്ടന്നൂര്‍ സ്‌മാരക പത്രപ്രവര്‍ത്തക അവാര്‍ഡ്‌ മാതൃഭൂമി എറണാകുളം വരാപ്പുഴ ലേഖകന്‍ കെ.വി. രാജശേഖരന്‌. വാഹനാപകടത്തില്‍ മരിച്ച 'മാധ്യമം' മട്ടന്നൂര്‍ ലേഖകന്‍ നാസറിൻെറ സ്‌മരണക്ക് മട്ടന്നൂര്‍ പ്രസ്‌ഫോറവും നാസര്‍ അനുസ്‌മരണ സമിതിയുമാണ്‌ സംസ്ഥാനതല അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയത്‌. 'മീനൊഴിയുന്ന പുഴകള്‍' എന്ന ലേഖന പരമ്പരക്കാണ്‌ അവാര്‍ഡ്‌ ലഭിച്ചതെന്ന്‌ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 5000 രൂപയും ഫലകവുമടങ്ങുന്ന അവാര്‍ഡ്‌ 11ന്‌ വൈകീട്ട്‌ നാലിന്‌ മട്ടന്നൂര്‍ കൂടാളി പബ്ലിക്‌ സര്‍വൻറ്സ്‌ സൊസൈറ്റി ഹാളില്‍ ചേരുന്ന നാസര്‍ അനുസ്‌മരണ സമ്മേളനത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ സമ്മാനിക്കും. നഗരസഭ ചെയർപേഴ്സന്‍ അനിത വേണു അധ്യക്ഷത വഹിക്കും. രാഗേഷ്‌ കായലൂര്‍, ജിജേഷ്‌ ചാവശ്ശേരി, പി. വിനോദ്‌ കുമാര്‍, കെ.പി. അനില്‍കുമാര്‍, കെ.കെ. ഉസ്‌മാന്‍, കെ.വി. മോബിൻ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story