Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചുഴലിക്കാറ്റിലും...

ചുഴലിക്കാറ്റിലും മഴയിലും നാശം

text_fields
bookmark_border
ചെറുപുഴ: മലയോരത്ത് നാശംവിതച്ച് ചുഴലിക്കാറ്റും കനത്ത മഴയും. പെരിങ്ങോം വയക്കര പഞ്ചായത്തില്‍ വ്യാപകനാശം. കടാംകു ന്ന്, ഞെക്ലി, കരിപ്പോട്, പെടേന ഭാഗങ്ങളില്‍ നിരവധി കര്‍ഷകരുടെ വിളകള്‍ നശിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകളുണ്ടായി. കഴിഞ്ഞദിവസം രാത്രി ഏഴോടെ വീശിയടിച്ച കാറ്റില്‍ റബര്‍മരങ്ങള്‍ നിലംപൊത്തി. നേന്ത്രവാഴത്തോട്ടങ്ങള്‍ കൂട്ടത്തോടെ കാറ്റെടുത്തു. മരംവീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ പെരിങ്ങോം മേഖലയില്‍ പുലര്‍ച്ചവരെ വൈദ്യുതി നിലച്ചു. മാതമംഗലം വൈദ്യുതി സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ തകര്‍ന്ന വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വലിയതോതിലുള്ള നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍ അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടെത്തിയാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാന്‍ പരിശ്രമിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story