Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:02 AM IST Updated On
date_range 1 May 2019 5:02 AM ISTസമയത്തെച്ചൊല്ലി വാക്കുതർക്കവും കൈയാങ്കളിയും; ഗതാഗതം മുടങ്ങുന്നത് പതിവ്
text_fieldsbookmark_border
തളിപ്പറമ്പ്: സമയത്തെച്ചൊല്ലി ബസ് ജീവനക്കാർ തമ്മിലുള്ള കൈയാങ്കളിയും വാക്കുതർക്കവും ദേശീയപാതയിൽ ഗതാഗതക്കുര ുക്ക് സൃഷ്ടിക്കുന്നു. പയ്യന്നൂർ ഭാഗത്തുനിന്ന് കണ്ണൂരിലേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസുകളിലെ ജീവനക്കാർ തമ്മിലാണ് മിക്കദിവസങ്ങളിലും കൈയാങ്കളിയും കേട്ടാലാക്കുന്ന തെറിവിളിയും നടക്കുന്നത്. മത്സരിച്ചോടിയെത്തുന്ന ബസുകളിലെ ജീവനക്കാർ തളിപ്പറമ്പ് ദേശീയപാതയോരത്തെ സ്റ്റോപ്പിൽവെച്ചാണ് കൈയാങ്കളിയും വാക്കേറ്റവും നടത്താറ്. ആദ്യമെത്തിയ ബസിന് മുന്നിൽ കുറുകെയായും സമാന്തരമായും പിന്നാലെയെത്തുന്ന ബസ് നിർത്തിയിടുന്നതിനാൽ ഗതാഗതക്കുരുക്കും പതിവാവുകയാണ്. പിന്നിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടാലും ഹോണടിച്ച് മറ്റുള്ളവർക്ക് ശല്യമായാലും പിടിച്ചുതള്ളലും തെറിവിളിയും കഴിഞ്ഞാൽ മാത്രമേ ബസ് മാറ്റുകയുള്ളൂ. സ്വകാര്യബസുകൾ തമ്മിൽ മാത്രമല്ല തെറിവിളി നടക്കാറ്. ചില കെ.എസ്.ആർ.ടി.സി ബസിലെ ജീവനക്കാരെയും സ്വകാര്യ തൊഴിലാളികൾ വെറുതെവിടാറില്ല. ബസ് യാത്രക്കാർക്കും സമീപത്തെ കടകളിലെ ജീവനക്കാർക്കും ശല്യമാവുന്ന ഇത്തരം ബസ് തൊഴിലാളികളെ നിയന്ത്രിക്കാൻ പൊലീസെത്താത്തത് പ്രതിഷേധാർഹമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story