Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:02 AM IST Updated On
date_range 1 May 2019 5:02 AM ISTവീടിെൻറ മേൽക്കൂര തകർന്നു
text_fieldsbookmark_border
വീടിൻെറ മേൽക്കൂര തകർന്നു ഏച്ചൂർ: കാനച്ചേരി നിലപ്പനക്കുന്ന് അംബേദ്കർ കോളനിയിലെ പത്മനാഭൻെറ വീടിൻെറ മേൽക്കൂര ക ഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും തകർന്നു. മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റും ചിമ്മിനിയുടെ കോൺക്രീറ്റ് സ്ലാബുമാ ണ് തകർന്നുവീണത്. മേൽക്കൂര അടുത്ത വീടിൻെറ ടെറസിൽ പതിച്ചനിലയിലാണ്. മേൽക്കൂരയിൽനിന്ന് വലിയ കല്ലുകൾ താഴെ ഏണിപ്പടിയിലും അകത്തും പതിച്ചു. ഈസമയം വീട്ടിലുണ്ടായിരുന്ന രോഗിയായ പത്മനാഭൻെറ ഭാര്യ നിർമലയും മക്കൾ കാർത്തിക, നിമിഷ എന്നിവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിലവിളി കേട്ട് അയൽ വാസികളും മറ്റുമെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. സ്പെഷൽ വില്ലേജ് ഓഫിസർ എം. രാജീവൻ സ്ഥലം സന്ദർശിച്ചു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തൊട്ടടുത്ത എൻ.കെ. അബ്ദുൽസലാമിൻെറ എൻ.കെ.എസ് ചിക്കൻ കടയുടെ മേൽക്കൂരയിൽനിന്ന് ഓടുകൾ കാറ്റിൽ പറന്നുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story