Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:03 AM IST Updated On
date_range 21 April 2019 5:03 AM ISTവർഗീയതയിൽ ബി.ജെ.പിക്കൊപ്പം കോൺഗ്രസും -പിണറായി വിജയൻ
text_fieldsbookmark_border
വളപട്ടണം: മതനിരപേക്ഷത സംരക്ഷിക്കുന്നതിൽ വർഗീയകക്ഷികൾക്കൊപ്പം കോൺഗ്രസും ഒന്നിച്ച് പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളപട്ടണം പഞ്ചായത്ത് സ്റ്റേഡിയത്തിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് ആശ്വാസം നൽകുന്ന മതനിരപേക്ഷ സർക്കാറുകൾ അധികാരത്തിൽ വരണം. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് വർഗീയശക്തികൾ തകർത്തപ്പോൾ അന്നത്തെ കേന്ദ്ര ഗവൺമൻെറ് നിസ്സംഗത പാലിക്കുകയാണ് ചെയ്തത്. എല്ലാ മതനിരപേക്ഷ കക്ഷികളും ഇതിനെ ചോദ്യംചെയ്തപ്പോൾ കോൺഗ്രസ് ശബ്ദം ഉയർത്തിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എൽ.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക്ക് പി. ഹാരിസ്, ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, സി.പി.ഐ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ സി.പി. മുരളി, ജനതാദൾ ദേശീയ നിർവാഹകസമിതി അംഗം പി.പി. ദിവാകരൻ, സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ എന്നിവർ സംസാരിച്ചു. കെ.കെ. രാഗേഷ് എം.പി, ജയിംസ് മാത്യു എം.എൽ.എ, സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗം അരക്കൻ ബാലൻ, മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം എൻ. സുകന്യ, കേരള മഹിളസംഘം സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കെ.എം. സപ്ന എന്നിവർ പങ്കെടുത്തു. എൽ.ഡി.എഫ് അഴീക്കോട് മണ്ഡലം സെക്രട്ടറി വയക്കാടി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story